കോട്ടയ്ക്കുള്ള പോരാട്ടം
കോട്ടയ്ക്കുള്ള പോരാട്ടം
<യ>ജിബിൻ കുര്യൻ

കോട്ടയം: മിക്കവാറും യുഡിഎഫിന്റെ ഉറച്ച കോട്ടയാണു കോട്ടയം. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും അടക്കം യുഡിഎഫിലെ പ്രമുഖരുടെ ജില്ല കൂടിയാണിത്. എങ്കിലും ഈ യുഡിഎഫ് കോട്ടയിലും ചിലപ്പോഴെങ്കിലും മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ എൽഡിഎഫിനും കഴിഞ്ഞിട്ടുണ്ട്.

കേരള കോൺഗ്രസിന്റെ ഈറ്റില്ലമായ ജില്ലയിൽനിന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ്–എമ്മിന് അഞ്ച് എംഎൽഎമാർ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒമ്പതു മണ്ഡലങ്ങളിൽ ഏഴിടത്തു യുഡിഎഫ് വിജയം നേടിയപ്പോൾ എൽഡിഎഫിനു രണ്ടിടത്തു വിജയിക്കാനായി. യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന ഏറ്റുമാനൂർ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ എൽഡിഎഫിന്റെ കൈയിൽനിന്നു കോട്ടയം യുഡിഎഫും പിടിച്ചെടുത്തു.

റബർ വിലയിടിവും കാർഷിക പ്രശ്നങ്ങളുമാണു ജില്ലയിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയം. മെത്രാൻകായൽ നികത്താനുള്ള അനുമതിയും മറ്റും ഏറ്റവും ഒടുവിൽ ഇടതുപക്ഷം പ്രചാരണ രംഗത്ത് എത്തിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റുള്ള ജില്ലകളിലെല്ലാം പിന്നിൽ പോയപ്പോഴും യുഡിഎഫിനെ പിടിച്ചു നിർത്തിയതു കോട്ടയം ജില്ലയായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവർത്തിക്കുമെന്നാണു യുഡിഎഫ് പ്രതീക്ഷ. കൂടാതെ ജില്ലയൊട്ടാകെ നടത്തിയ വൻ വികസന പദ്ധതികൾ യുഡിഎഫിനു തുടർഭരണം നൽകുമെന്നും യുഡിഎഫ് ക്യാമ്പ് പറയുന്നു. എന്നാൽ, ത്രിതല തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആധിപത്യത്തിനു തടയിടാൻ കഴിഞ്ഞതും ചെറിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതും ആത്മവിശ്വാസമാക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. റബർ വിലയിടിവും അഴിമതിയുമാണ് എൽഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധം.

ബിഡിജെഎസ് സംഖ്യത്തിലൂടെ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് ബിജെപി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ മെച്ചമുണ്ടാക്കിയത്. ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലും ബിഡിജെഎസ് സംഖ്യവുമായി ചേർന്നു ബിജെപി ചില്ലറ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കേരള കോൺഗ്രസിലെ പിളർപ്പും പുതിയ കേരള കോൺഗ്രസിന്റെ രൂപീകരണവും പ്രതിഫലിക്കുന്ന ഒരു ജില്ല കൂടിയാണു കോട്ടയം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനു വ്യക്‌തമായ മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ വീതം നേടി യുഡിഎഫിനൊപ്പമെത്തിയ ചരിത്രവും എൽഡിഎഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ വാഴൂർ മണ്ഡലം ഇല്ലാതായി.

<യ>നിയോജക മണ്ഡലങ്ങളിലെ വോട്ടുനില

<യ>നിയമസഭ–2011

<യ>കോട്ടയം

തിരുവഞ്ചൂർ രാധാകൃഷ്ണൻ –കോൺഗ്രസ് 53,825
വി.എൻ. വാസവൻ –സിപിഎം–53,114
നാരായണൻ നമ്പൂതിരി –ബിജെപി 5,449

<യ>കാഞ്ഞിരപ്പള്ളി

ഡോ. എൻ.ജയരാജ് –കേരള കോൺ.എം 57,021
സുരേഷ് ടി. നായർ –സിപിഐ 44,815
കെ.ജി.രാജ്മോഹൻ –ബിജെപി 8,037

<യ>പുതുപ്പള്ളി

ഉമ്മൻചാണ്ടി –കോൺഗ്രസ് 69,922
സുജ സൂസൻ ജോർജ് –സിപിഎം 36,667
പി. സുനിൽകുമാർ –ബിജെപി 6,679

<യ>പൂഞ്ഞാർ

പി.സി.ജോർജ് –കേരള കോൺ.–എം 59,809
മോഹൻ തോമസ് –എൽഡിഎഫ് സ്വതന്ത്രൻ 44,105
കെ.സന്തോഷ്കുമാർ –ബിജെപി 5,010

<യ>പാലാ

കെ.എം.മാണി –കേരള കോൺ.–എം 61,239
മാണി സി.കാപ്പൻ –എൻസിപി 55,980
ബി. വിജയകുമാർ –ബിജെപി 6,359

<യ>വൈക്കം

കെ.അജിത്ത് –സിപിഐ 62,603
കെ. സനീഷ്കുമാർ–കോൺഗ്രസ് 52,035
രമേശ് കാവിമറ്റം –ബിജെപി 4,512

<യ>കടുത്തുരുത്തി

മോൻസ് ജോസഫ് –കേരള കോൺ–എം 68,787
സ്റ്റീഫൻ ജോർജ് –ലയന വിരുദ്ധർ 45,730
പി.ജി. ബിജുകുമാർ –ബിജെപി 5,340

<യ>ചങ്ങനാശേരി

സി.എഫ്. തോമസ് –കേരള കോൺ–എം 51,019
ഡോ.ബി.ഇക്ബാൽ –സിപിഎം 48,465
എം.ബി. രാജഗോപാൽ –ബിജെപി 6,281

<യ>ഏറ്റുമാനൂർ

കെ.സുരേഷ്കുറുപ്പ് –സിപിഎം 57,381
തോമസ് ചാഴികാടൻ –കേരള കോൺ–എം 55,580
വി.ജി. ഗോപകുമാർ –ബിജെപി 3,385

<യ>ലോക്സഭ 2014

<യ>കോട്ടയം

ജോസ് കെ. മാണി –കേരള കോൺ–എം 56,395
മാത്യു ടി. തോമസ്– ജനതാദൾ–എസ് 39,943
നോബിൾ മാത്യു– നാഷണലിസ്റ്റ് 6,783

<യ>പുതുപ്പള്ളി

ജോസ് കെ. മാണി– കേരള കോൺ–എം 61,552
മാത്യു ടി. തോമസ്– ജനതാദൾ–എസ് 36,793
നോബിൾ മാത്യു–നാഷണലിസ്റ്റ് 7,372

<യ>ഏറ്റുമാനൂർ

ജോസ് കെ.മാണി– കേരള കോൺ–എം 56,429
മാത്യു ടി. തോമസ്–ജനതാദൾ– എസ് 43,921
നോബിൾ മാത്യു– നാഷണലിസ്റ്റ് 5,540

<യ>പാലാ

ജോസ് കെ.മാണി –കേരള കോൺ.എം 66,968
മാത്യു ടി. തോമസ്–ജനതാദൾ– എസ് 35,569
നോബിൾ മാത്യു– നാഷണലിസ്റ്റ് 8,533

<യ>കടുത്തുരുത്തി

ജോസ് കെ.മാണി– കേരള കോൺ–എം 63,554
മാത്യു ടി. തോമസ് –ജനതാദൾ– എസ് 38,594
നോബിൾ മാത്യു– നാഷണലിസ്റ്റ് 6,218

<യ>വൈക്കം

ജോസ് കെ.മാണി– കേരള കോൺ–എം 54,623
മാത്യു ടി. തോമസ്– ജനതാദൾ–എസ് 52,550
നോബിൾ മാത്യു– നാഷണലിസ്റ്റ് 5,184

<യ>പൂഞ്ഞാർ

ആന്റോ ആന്റണി– കോൺഗ്രസ് 43,614
ഫിലിപ്പോസ് തോമസ്– സിപിഎം 40,853
എം.ടി.രമേശ്–ബിജെപി 15,099

<യ>കാഞ്ഞിരപ്പള്ളി

ആന്റോ ആന്റണി– കോൺഗ്രസ് 45,593
ഫിലിപ്പോസ് തോമസ്– സിപിഎം 35,867
എം.ടി.രമേശ്–ബിജെപി 20,840

<യ>ചങ്ങനാശേരി

കൊടിക്കുന്നിൽ സുരേഷ്– കോൺഗ്രസ് 52,020
ചെങ്ങറ സുരേന്ദ്രൻ–സിപിഐ 41,624
സുധീർ–ബിജെപി 9,239

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.