ഹൈടെക് സംവിധാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ
ഹൈടെക് സംവിധാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ
തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ഊർജിതമാക്കി. ദേശീയതലത്തിൽ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കൽ, വോട്ടെടുപ്പു കേന്ദ്രങ്ങളുടെ നടത്തിപ്പ്, ഉദ്യോഗസ്‌ഥർക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി നൽകൽ, മൊബൈൽ അപ്ലിക്കേഷനുകളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം, ജിഐഎസ് സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളാണു വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ നടക്കുന്നത്.

<യ>തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുന്ന വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ പ്രധാന പദ്ധതികൾ ഇവയാണ്.

സമാധാൻ: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനമാണിത്. ഓൺലൈനായോ ടോൾഫ്രീ നമ്പറായ 1950 മുഖാന്തിരമോ പരാതികൾ സ്വീകരിക്കൽ, ഇ–മെയിൽ, മൊബൈൽ അപ്ലിക്കേഷൻ, ഫാക്സ്, തപാൽ, എസ്എംഎസ്, പരാതികൾ ഓൺലൈനായി പരിഹരിക്കൽ എന്നിവ ഉൾപ്പെടുന്ന സമഗ്ര സംവിധാനമായാണു സമാധാൻ രൂപകൽപന ചെയ്തിരിക്കുന്നത്.

സുവിധ: സ്‌ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുയോഗങ്ങൾ, റാലികൾ, വാഹന ഉപയോഗം, താത്കാലിക തെരഞ്ഞെടുപ്പ് ഓഫീസ്, ഉച്ചഭാഷിണികൾ, ഹെലികോപ്റ്ററുകൾ, ഹെലിപാഡുകൾ തുടങ്ങിയ കാര്യങ്ങളിൽ അനുമതി ലഭിക്കാനായി അപേക്ഷിക്കാവുന്ന ഏകജാലക സംവിധാനം.

സുഗം: വാഹനങ്ങൾ ആവശ്യപ്പെട്ട് കത്തു നൽകൽ, ഉടമസ്‌ഥന്റെയും ഡ്രൈവറുടെയും വിലാസവും മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടെ വാഹനങ്ങളെക്കുറിച്ചു മനസിലാക്കൽ, ഒരു ജില്ലയിൽനിന്നുള്ള വാഹനങ്ങൾ മറ്റൊരു ജില്ലയിലേക്ക് അനുവദിച്ചുനൽകൽ തുടങ്ങിയ കാര്യങ്ങൾക്കായുള്ള വാഹന മാനേജ്മെന്റ് സംവിധാനമാണിത്.

ഇസിഐ മൊബൈൽ ആപ്പുകൾ:

മത്ദാതാ– വോട്ടർപട്ടിക, വോട്ടെടുപ്പു കേന്ദ്രം എന്നിവ അറിയാനായി വോട്ടർമാർക്കായുള്ള ആൻഡ്രോയിഡ് ആപ്.

മത്ദാൻ– വോട്ടെടുപ്പു കേന്ദ്രങ്ങൾ നിരീക്ഷിക്കാനായുള്ള ആപ്

സമാധാൻ– പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള ആൻഡ്രോയ്ഡ് ആപ്.

സുഗം– വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആൻഡ്രോയ്ഡ് ആപ്.

ഇലെകോം– തെരഞ്ഞെടുപ്പു വാർത്തകളും വാർത്താക്കുറിപ്പുകളും പുറത്തിറക്കാനുള്ള ആൻഡ്രോയ്ഡ് ആപ്.

എസ്എംഎസ് പോൾ മോണിറ്ററിംഗ് പ്രിസൈഡിംഗ് ഓഫീസറിൽനിന്നും സെക് ഷൻ ഓഫീസറിൽനിന്നും എസ്എംഎസാ യി കാര്യങ്ങൾ അറിയാനുള്ള സംവിധാനം.

ഇ–കൗണ്ടിംഗ്: വോട്ടെണ്ണലിലെ പുരോഗതിയും ഫലവും കാണാൻ സാധിക്കുന്ന ആൻഡ്രോയ്ഡ് ആപ്.


പബ്ലിക് ഗ്രീവൻസ് റീഡ്രലൽ സിസ്റ്റം (പിജിആർഎസ്): ജനങ്ങൾക്കു പരാതികൾ സമർപ്പിക്കാവുന്ന ഏകജാലക സംവിധാനമാണിത്. പരാതികൾ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുകയും തുടർന്നുള്ള പുരോഗതി പരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഒരു ചെറു കോൾസെന്ററും പ്രവർത്തിക്കും.

ജെനേസിസും ഇവിഎം റാൻഡമൈസേഷനും: പ്രീ കൗണ്ടിംഗ് അപ്ലിക്കേഷൻ സ്‌ഥാനാർഥിയുടെ നാമനിർദേശം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാനായി. ഇവിഎം റാൻഡമൈസേഷൻ– ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ക്രമം മാറ്റി സജ്‌ജീകരിക്കൽ ചെലവു നിരീക്ഷിക്കലും സ്‌ഥാനാർഥികളുടെ സത്യവാങ്മൂലത്തിന്റെ ഇ–ഫയലിംഗും (ഡിഇഒ സ്ക്രൂട്ടിനി റിപ്പോർട്ട്): തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ചു സ്‌ഥാനാർഥികൾ സമർപ്പിക്കുന്ന കണക്കുകൾ ശരിയാണോ എന്ന് ഓൺലൈനായി നിരീക്ഷിക്കുകയും പിന്തുടർന്നു പരിശോധിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം.

ഏകദേശ ചെലവു പ്രസ്താവന: സ്‌ഥാനാർഥികൾക്ക് ഏകദേശ ചെലവു സംബന്ധിച്ച പ്രസ്താവന ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം. സ്‌ഥാനാർഥികളുടെ സത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കൽ– സ്‌ഥാനാർഥികൾക്ക് ഇന്റർനെറ്റിലൂടെ സത്യവാങ്മൂലങ്ങൾ സമർപ്പിക്കാനും തുടർന്ന് വരണാധികാരികൾക്കു പരിശോധിക്കാനും കാൻഡിഡേറ്റ് അഫിഡവിറ്റ് ഇ–ഫയലിംഗ് സോഫ്റ്റ്വെയറിലൂടെ സാധിക്കും. ഇസിആർപി മൊഡ്യൂൾ– സ്‌ഥാനാർഥികൾക്കു സത്യവാങ്മൂലവും ഏകദേശചെലവും ഓൺലൈനാ യി സമർപ്പിക്കാൻ സാധിക്കുന്ന ഇലക്ഷൻ കമ്മീഷൻ റിട്ടേൺ പ്രിപ്പേറർ സ്കീം.


വെബ്കാസ്റ്റിംഗ്: നിയമവിരുദ്ധമായ ബൂത്തുപിടിത്തം, വോട്ടർമാർക്കു പണം നൽകൽ, കള്ളവോട്ട് എന്നിവ നിയന്ത്രിക്കുന്നതിനായി വിദൂരസ്‌ഥലങ്ങളിലുള്ള വോട്ടെടുപ്പുകേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പു നടപടിക്രമം ലൈവായി സംപ്രേഷണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യൽ. വോട്ടിംഗ് നടപടിക്രമം സമ്പൂർണ സുതാര്യത ഉറപ്പാക്കാനും ഇതു സഹായകമാകും.

വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഈ സംവിധാനം ഉപയോഗപ്പെടുത്തുകവഴി തെരഞ്ഞെടുപ്പു കമ്മീഷൻ തെരഞ്ഞെടുപ്പു നടപടിക്രമം പൂർണമായും സുഗമമവും സുതാര്യവും ഫലപ്രദമാ ക്കിത്തീർക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.