മാറുമോ കോഴിക്കോടിന്റെ മനസ് ?
മാറുമോ കോഴിക്കോടിന്റെ മനസ് ?
<യ>ബാബു ചെറിയാൻ

കോഴിക്കോട്: കഴിഞ്ഞ ഇരുപതു വർഷത്തിനിടെ നടന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ പിന്തുണച്ചതാണു കോഴിക്കോട് ജില്ലയുടെ ചരിത്രം. 2006ലെ തെരഞ്ഞെടുപ്പു വരെ ആകെ 12 മണ്ഡലങ്ങളായിരുന്ന ജില്ലയിൽ ഒന്ന് ഒഴിവായി പുതിയ രണ്ടെണ്ണം പിറവി കൊണ്ടപ്പോൾ മണ്ഡലങ്ങൾ 13 ആയി ഉയർന്നു. 2001ൽ മാത്രം ആറു സീറ്റുകൾ വീതം നല്കി ഇരുമുന്നണികളെയും തൃപ്തിപ്പെടുത്തിയ വോട്ടർമാർ, അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പം നിന്നതാണു ജില്ലയുടെ പൾസ്. 1996ലെ തെരഞ്ഞെടുപ്പിൽ ഇടതിനു പത്തും വലതിനു രണ്ടും ആയിരുന്നു കക്ഷിനില. 2001ൽ അത് ആറു വീതമായെങ്കിലും 2006ൽ പന്ത്രണ്ടിൽ പതിനൊന്നു സീറ്റും നേടി ഇടതുപക്ഷം യുഡിഎഫിനെ ഞെട്ടിച്ചു.

2011 ആയപ്പോഴേയ്ക്കും പഴയ മേപ്പയ്യൂർ മണ്ഡലം എടുത്തുകളഞ്ഞ് കുറ്റ്യാടി, എലത്തൂർ എന്നീ രണ്ട് മണ്ഡലങ്ങൾ രൂപംകൊണ്ടു. 2011ൽ മൊത്തമുള്ള 13 സീറ്റുകളിൽ പത്തും ഇടതിനൊപ്പം നിന്നു. കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനെ കൈവിടാതിരുന്നത്. എന്നും യുഡിഎഫിനെ പിന്തുണയ്ക്കുന്ന, മലയോര കർഷകരടങ്ങുന്ന തിരുവമ്പാടി പോലും ഇടതിനൊപ്പം ചേർന്ന ചരിത്രവും ജില്ലയ്ക്കുണ്ട്. 2006 ലെ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയും കൈവിട്ടപ്പോൾ കുന്നമംഗലം മാത്രമായിരുന്നു യുഡിഎഫിന്റെ ഒരേയൊരു സീറ്റ്.

സ്‌ഥാനാർഥിയുടെ നിലവാരവും ജനപിന്തുണയും അനുസരിച്ചു ചാഞ്ചാടുന്നവയാണ് 13ലെ ആറു മണ്ഡലങ്ങളെങ്കിലും, 2001ൽ അതു തെളിയിച്ചിട്ടുമുണ്ട്. കുന്നമംഗലം ഒഴികെ ബിജെപിക്ക് അത്രകണ്ടു സ്വാധീനമില്ല. എന്നും യുഡിഎഫിനെ പിന്തുണയ്ക്കുന്ന കൊടുവള്ളിയിൽ മുസ്ലിം ലീഗിനു വിമത സ്‌ഥാനാർഥി രംഗത്തുണ്ട്. ലീഗിലുണ്ടായ അഭിപ്രായഭിന്നത മുതലെടുക്കാനാവുമോ എന്ന് എൽഡിഎഫ് ഉറ്റുനോക്കുകയാണ്. പക്ഷേ, മലയോര മേഖലയായ തിരുവമ്പാടിയിൽ സ്‌ഥിതി പ്രവചനാതീതം.

വർഷങ്ങൾക്കു മുമ്പു കൈവിട്ടുപോയ തിരുവമ്പാടി വീണ്ടെടുക്കാൻ കോൺഗ്രസ് നേതൃത്വം മുന്നിട്ടിറങ്ങിയില്ലെങ്കിലും മലയോര കർഷകരുടെ മുറവിളി അതിനായി ഉയർന്നുതുടങ്ങിയിട്ടു കാലമേറെയായി. ഇറക്കുമതി സ്‌ഥാനാർഥിയെ ഒഴിവാക്കി കുടിയേറ്റ കർഷകരുടെ വികാരം ഉൾക്കൊള്ളുന്ന നാട്ടുകാരനെ സ്‌ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു കുടിയേറ്റ കർഷകർ നടത്തിയ പ്രക്ഷോഭം രംഗത്തുണ്ട്. കഴിഞ്ഞ തവണയും സീറ്റ് കോൺഗ്രസിനു വിട്ടുകിട്ടാൻ കനത്ത സമ്മർദം ഉണ്ടായി. അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും തിരുവമ്പാടി വിട്ടുനൽകാമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി 2011ൽ ഉമ്മൻ ചാണ്ടിക്കു എഴുതി നൽകിയ കത്ത് പുറത്തായതാണു പുതിയ സംഭവവികാസം. കത്തിൽ കുഞ്ഞാലിക്കുട്ടിയുടെ കൈയക്ഷരവും ഒപ്പും ആണെങ്കിലും സംസ്‌ഥാന–ജില്ലാ കോൺഗ്രസ് നേതൃത്വവും വ്യക്‌തമായൊന്നും പറയുന്നില്ല. കത്തൊക്കെ ഉണ്ടാവാം, എന്നാൽ, പാണക്കാട് തങ്ങൾ തിരുവമ്പാടിയിലും സ്വന്തം സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചുപോയതിനാൽ മാറ്റാനാവില്ലെന്നാണു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

ഇരു മുന്നണികളിലും സീറ്റ് വിഭജനം ഇതുവരെ പൂർത്തിയായിട്ടില്ല. ചില സീറ്റുകൾവച്ചുമാറുന്നതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണ്. എ. പ്രദീപ്കുമാർ മൂന്നാമതും മത്സരിക്കുമെന്ന് ഉറപ്പായ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ശക്‌തനായ സ്‌ഥാനാർഥിക്കായി യുഡിഎഫ് അന്വേഷണത്തിലാണ്.

<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>വടകര

മുല്ലപ്പള്ളി രാമചന്ദ്രൻ– കോൺ– 57,656
എ.എൻ.ഷംസീർ– സിപിഎം– 42,315
വി.കെ.സജീവൻ– ബിജെപി– 9,061

<യ>കുറ്റ്യാടി

മുല്ലപ്പള്ളി രാമചന്ദ്രൻ– കോൺ– 68,177
എ.എൻ. ഷംസീർ– സിപിഎം– 61,912
വി.കെ.സജീവൻ– ബിജെപി– 8,087

<യ>നാദാപുരം

മുല്ലപ്പള്ളി രാമചന്ദ്രൻ– കോൺ– 68,103
എ.എൻ. ഷംസീർ– സിപിഎം– 66,356
വി.കെ.സജീവൻ– ബിജെപി– 9,107

<യ>കൊയിലാണ്ടി

മുല്ലപ്പള്ളി രാമചന്ദ്രൻ– കോൺ– 62,371
എ.എൻ. ഷംസീർ– സിപിഎം– 55,745
വി.കെ. സജീവൻ– ബിജെപി– 14,093

<യ>പേരാമ്പ്ര

മുല്ലപ്പള്ളി രാമചന്ദ്രൻ– കോൺ– 63,012
എ.എൻ. ഷംസീർ– സിപിഎം– 61,837
വി.കെ. സജീവൻ– ബിജെപി– 9,325

<യ>ബാലുശേരി

എം.കെ. രാഘവൻ– കോൺഗ്രസ്–69,414
എ.വിജയരാഘവൻ– സിപിഎം– 68,747
സി.കെ. പത്മനാഭൻ– ബിജെപി– 15,332

<യ>എലത്തൂർ

എം.കെ. രാഘവൻ– കോൺഗ്രസ്– 57,792
എ.വിജയരാഘവൻ–സിപിഎം– 63,241
സി.കെ. പത്മനാഭൻ– ബിജെപി– 17,392

<യ>കോഴിക്കോട് നോർത്ത്

എം.കെ. രാഘവൻ– കോൺഗ്രസ്– 47,899
എ.വിജയരാഘവൻ– സിപിഎം– 46,380
സി.കെ. പത്മനാഭൻ–ബിജെപി– 19,918

<യ>കോഴിക്കോട് സൗത്ത്

എം.കെ. രാഘവൻ– കോൺഗ്രസ്– 45,128
എ.വിജയരാഘവൻ– സിപിഎം– 39,912
സി.കെ. പത്മനാഭൻ–ബിജെപി– 14,155

<യ>ബേപ്പൂർ

എം.കെ. രാഘവൻ– കോൺഗ്രസ്– 53,128
എ.വിജയരാഘവൻ–സിപിഎം– 54,896
സി.കെ. പത്മനാഭൻ– ബിജെപി– 18,031

<യ>കുന്നമംഗലം

എം.കെ. രാഘവൻ– കോൺഗ്രസ്– 64,364
എ.വിജയരാഘവൻ– സിപിഎം– 64,584
സി.കെ. പത്മനാഭൻ– ബിജെപി– 21,726

<യ>കൊടുവള്ളി

എം.കെ. രാഘവൻ– കോൺഗ്രസ്– 58,494
എ.വിജയരാഘവൻ– സിപിഎം– 41,895
സി.കെ. പത്മനാഭൻ– ബിജെപി– 9,041

<യ>തിരുവമ്പാടി

എം.ഐ. ഷാനവാസ്– കോൺ– 49,349
സത്യൻ മൊകേരി– സിപിഐ– 46,964
പി.ആർ. റംസിൽനാഥ്– ബിജെപി– 6,153

<യ>ലോക്സഭ 2014

<യ>വടകര

സി.കെ.നാണു– ജെഡിഎസ്– 46,912
എം.കെ.പ്രേംനാഥ്– എസ്ജെഡി– 46,065
എൻ.വേണു– ആർഎംപി– 10,098
എം.പി. രാജൻ– ബിജെപി– 6,909

<യ>കുറ്റ്യാടി

കെ.കെ.ലതിക– സിപിഎം– 70,258
സൂപ്പി നരിക്കാട്ടേരി– ലീഗ്– 63,286
വി.കെ. സജീവൻ– ബിജെപി– 6,272

<യ>നാദാപുരം

ഇ.കെ.വിജയൻ – സിപിഐ– 72,078
വി.എം. ചന്ദ്രൻ– കോൺഗ്രസ്– 64,532
കെ.പി. പ്രകാശ് ബാബു–ബിജെപി– 6,058

<യ>കൊയിലാണ്ടി

കെ.ദാസൻ– സിപിഎം– 64,374
കെ.പി. അനിൽകുമാർ–കോൺ– 60,235
ടി.പി. ജയചന്ദ്രൻ മാസ്റ്റർ–ബിജെപി– 8,086

<യ>പേരാമ്പ്ര

കെ.കുഞ്ഞമ്മദ് മാസ്റ്റർ–സിപിഎം– 70,248
മുഹമ്മദ് ഇഖ്ബാൽ– കേരള കോൺ – 54,979
പി.ചന്ദ്രിക– ബിജെപി– 7,214

<യ>ബാലുശേരി

പുരുഷൻ കടലുണ്ടി–സിപിഎം– 74,259
എ.ബലറാം– കോൺഗ്രസ്– 65,377
ടി.കെ. രാമൻ– ബിജെപി– 9,304


<യ>എലത്തൂർ

എ.കെ. ശശീന്ദ്രൻ– എൻസിപി– 67,143
ഷെയ്ക് പി. ഹാരിസ്–എസ്ജെഡി–52,489
വി.വി. രാജൻ–ബിജെപി– 11,901

<യ>കോഴിക്കോട് നോർത്ത്

എ.പ്രദീപ്കുമാർ– സിപിഎം– 57,123
പി.വി.ഗംഗാധരൻ– കോൺഗ്രസ്– 48,125
പി.രഘുനാഥ്–ബിജെപി– 9,894

<യ>കോഴിക്കോട് സൗത്ത്

എം.കെ. മുനീർ– മുസ്ലിം ലീഗ്– 47,771
സി.പി. മുസാഫിർ അഹമ്മദ്–സിപിഎം– 46,395
ജയ സദാനന്ദൻ–ബിജെപി– 7,512

<യ>ബേപ്പൂർ

എളമരം കരീം– സിപിഎം– 60,550
എം.പി.ആദം മുൽസി– കോൺ– 55,234
കെ.പി. ശ്രീശൻ– ബിജെപി– 11,040

<യ>കുന്നമംഗലം

പി.ടി.എ.റഹിം– ഇടതു സ്വത– 66,169
യു.സി. രാമൻ– മുസ്ലിം ലീഗ്– 62,900
സി.കെ. പത്മനാഭൻ–ബിജെപി– 17,123

<യ>കൊടുവള്ളി

വി.എം. ഉമ്മർ– മുസ്ലിം ലീഗ്– 60,365
എം. മെഹ്ബൂബ്– സിപിഎം– 43,813
ഗിരീഷ് തേവള്ളി– ബിജെപി– 6,519

<യ>തിരുവമ്പാടി

സി.മോയിൻകുട്ടി– മുസ്ലിം ലീഗ്– 56,386
ജോർജ് എം. തോമസ്–സിപിഎം– 52,553
ജോസ് കാപ്പാട്ടുമല– ബിജെപി– 3,894

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.