പാലക്കാട്ടെ ചൂട് ഇരട്ടിപ്പിച്ചു മത്സരം
പാലക്കാട്ടെ ചൂട് ഇരട്ടിപ്പിച്ചു മത്സരം
<യ>എം.വി. വസന്ത്

വേനൽച്ചൂടിനെ വെല്ലാനൊരുങ്ങുകയാണു പാലക്കാട്ടെ തെരഞ്ഞെടുപ്പുരംഗം. മികച്ച സ്‌ഥാനാർഥികളെ അണിനിരത്താൻ ഇരുമുന്നണികളും കച്ചകെട്ടുമ്പോൾ പോരാട്ടം വേനലോളമല്ല, വാനോളമെത്തും. സ്‌ഥാനാർഥി നിർണയത്തിൽ എൽഡിഎഫ് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ, തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പുകളിലെ പിഴവുകൾ തിരുത്തി മുന്നേറാൻ യുഡിഎഫ് തയാറായതും മികച്ച സ്‌ഥാനാർഥികളെ രംഗത്തെത്തിച്ചേക്കും.

ആകെയുള്ള 12 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഏഴിലും എൽഡിഎഫിനായിരുന്നു വിജയം. ഈ മുന്നേറ്റം ലോക്സഭ, തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിലും നിലനിർത്താനായി. പൊതുവേ ഇടതുകോട്ട എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ അഞ്ച് സീറ്റുകൾനേടി കഴിഞ്ഞ തവണ യുഡിഎഫ് മികവു കാട്ടിയിരുന്നു. അതിലുമപ്പുറം ഇത്തവണ സ്വായത്തമാക്കാമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്.

യുഡിഎഫിനുള്ളിൽ ഇത്തവണ മുമ്പെങ്ങുമില്ലാത്ത കെട്ടുറപ്പ് കാണാനുണ്ട്. സീറ്റ് വിഭജനവും ഇത്തവണ മുറപോലെ തന്നെയാണ്. മുസ്ലിം ലീഗ്, കേരള കോൺ– ജേക്കബ്, കേരള കോൺഗ്രസ് – എം എന്നിവരാണു കോൺഗ്രസിനു പുറമെ ജില്ലയിൽ മത്സരിക്കുക. മണ്ണാർക്കാട്ടെ ലീഗിലെ വിഭാഗീയതയാണു യുഡിഎഫിലെ ഒരു കല്ലുകടിയെങ്കിലും പ്രശ്നങ്ങൾ ഒരുപരിധിവരെ അവസാനിച്ച മട്ടാണ്.

പാർട്ടിക്കുള്ളിലെ വിഭാഗീയതയാണു സിപിഎം നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. വിഭാഗീയതയ്ക്കു മൂക്കുകയറിട്ടെന്നു പാർട്ടി അവകാശപ്പെടുമ്പോഴും പലേടത്തും മുറുമുറുപ്പുകളുണ്ട്. പുറത്താക്കപ്പെട്ടവരുടെ നിര പാർട്ടിക്കു തലവേദനയാണ്. പുറത്താക്കപ്പെട്ടവരിൽ പലരും സിപിഐയിലേക്കു ചേക്കേറിയതു ഇരുപാർട്ടികൾ തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പാലത്തും ഷൊർണൂരും വിമതർ തിരിച്ചെത്തിയത് ആശ്വാസമാണെങ്കിലും പാർട്ടിക്കുള്ളിലെ മുറുമുറുപ്പുകൾക്കു കുറവുണ്ടായിട്ടില്ല. അതിനാൽ ഉറച്ച കോട്ടകളെന്നു എൽഡിഎഫ് വിശേഷിപ്പിക്കുന്ന ഷൊർണൂരിലും ഒറ്റപ്പാലത്തും മികച്ച സ്‌ഥാനാർഥികളെ നിർത്തിയാൽ ഫലം മാറിമറിയാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ പത്തു സീറ്റിൽ സിപിഎമ്മും രണ്ടു സീറ്റിൽ സിപിഐയുമാണു മത്സരിച്ചത്. ഇതിൽ ചിറ്റൂർ സീറ്റ് ഇത്തവണ ജനതാദൾ– കൃഷ്ണൻകുട്ടി വിഭാഗത്തിനു നല്കാനാണു തീരുമാനം.

കഴിഞ്ഞ തവണ വിജയിച്ച അഞ്ച് സീറ്റിലും അതേ സ്‌ഥാനാർഥികളെത്തന്നെ നിർത്താനാണു യുഡിഎഫ് തീരുമാനം. എൽഡിഎഫിന്റെ ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ സിറ്റിംഗ് എംഎൽഎമാർ മാറിനില്ക്കും. ഇരുസീറ്റുകളിലെയും ഈ മാറ്റത്തിനു പിന്നിൽ വിഭാഗീയതയാണെന്നും സൂചനകളുണ്ട്.

ബിജെപിയുടെ നീക്കമാണു പലരും ശ്രദ്ധയോടെ വീക്ഷിക്കുന്നത്. പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുത്ത് ഇത്തവണ ബിജെപി ശ്രദ്ധ നേടിയിരുന്നു. ജില്ലയിലെ ചില മണ്ഡലങ്ങളിലെ വിജയസാധ്യത നിർണയിക്കുന്ന പ്രധാന ഘടകമായി തങ്ങൾ മാറിയിട്ടുണ്ടെന്നു ബിജെപി നേതാക്കൾ അവകാശപ്പെടുന്നു.

തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം രണ്ടു മാസത്തിലധികമാണെന്നതും ജില്ലയിലെ താപനില നാല്പതിലെത്തിയതുമെല്ലാം വിഷയമാണെങ്കിലും ജനം കൂടുന്നിടത്തെല്ലാം പ്രധാന ചർച്ച തെരഞ്ഞെടുപ്പു തന്നെ.

<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>പാലക്കാട്

ഷാഫി പറമ്പിൽ (കോൺഗ്രസ്) – 47,641
കെ.കെ. ദിവാകരൻ (സിപിഎം) – 40,238
സി. ഉദയഭാസ്കർ (ബിജെപി) – 22,317

<യ>മലമ്പുഴ

വി.എസ്. അച്യുതാനന്ദൻ (സിപിഎം) – 77,752
ലതിക സുഭാഷ് (കോൺഗ്രസ്) – 54,312
പി.കെ. മജീദ് (ജെഡിയു)– 2772

<യ>ചിറ്റൂർ

കെ.അച്യുതൻ (കോൺഗ്രസ്) – 69,916
സുഭാഷ് ചന്ദ്രബോസ് (സിപിഎം) –57,586
എ.കെ. ഓമനക്കുട്ടൻ (ബിജെപി) – 4518

<യ>തരൂർ

എ.കെ. ബാലൻ (സിപിഎം)– 64,175
എൻ. വിനീഷ് (കേരള കോൺ– ജേക്കബ്) –38,419
എം. ലക്ഷ്മണൻ (ബിജെപി)– 5385

<യ>നെന്മാറ

വി. ചെന്താമരാക്ഷൻ (സിപിഎം) – 64,169
എം.വി. രാഘവൻ (സിഎംപി) – 55,475
എൻ. ശിവരാജൻ (ബിജെപി) – 9123

<യ>ആലത്തൂർ

എം. ചന്ദ്രൻ (സിപിഎം)– 66,977
കെ. കുശലകുമാർ (കേരള കോൺ– എം)– 42,236
കെ.എ. സുലൈമാൻ (ബിജെപി) – 5460

<യ>തൃത്താല

വി.ടി. ബൽറാം (കോൺഗ്രസ്)– 57,848
പി. മമ്മിക്കുട്ടി (സിപിഎം)– 54,651
വി. രാമൻകുട്ടി (ബിജെപി)– 5899

<യ>പട്ടാമ്പി

സി.പി. മുഹമ്മദ് (കോൺഗ്രസ്)– 57,728
കെ.പി. സുരേഷ് രാജ് (സിപിഐ)– 45,253
പി. ബാബു (ബിജെപി)– 8,874

<യ>ഷൊർണൂർ

കെ.എ. സലീഖ (സിപിഎം)– 59,616
ശാന്താ ജയറാം (കോൺഗ്രസ്)– 46,123
വി.ബി. മുരളീധരൻ (ബിജെപി) – 10,562

<യ>ഒറ്റപ്പാലം

എം. ഹംസ (സിപിഎം)– 65,023
വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) – 51820
പി. വേണുഗോപാൽ (ബിജെപി)– 9631

<യ>കോങ്ങാട്

കെ.വി. വിജയദാസ് (സിപിഎം) – 52,920
പി.സ്വാമിനാഥൻ (കോൺഗ്രസ്) – 49,355
വി. ദേവയാനി (ബിജെപി)– 8467

<യ>മണ്ണാർക്കാട്

അഡ്വ. എൻ. ഷംസുദീൻ (ലീഗ്) – 60,191
വി. ചാമുണ്ണി (സിപിഐ)– 51921
ഒ.പി. വാസുദേവനുണ്ണി (ബിജെപി) – 5655

<യ>ലോക്സഭ 2014

<യ>പട്ടാമ്പി

എം.ബി. രാജേഷ് (സിപിഎം)– 53,821
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 47,231
ശോഭ സുരേന്ദ്രൻ (ബിജെപി)– 15,102

<യ>ഷൊർണൂർ

എം.ബി. രാജേഷ് (സിപിഎം)– 64,559
എം.പി. വീരേന്ദ്രകുമാർ (ജെഡിയു) – 39,180
ശോഭ സുരേന്ദ്രൻ (ബിജെപി)– 19,586

<യ>ഒറ്റപ്പാലം

എം.ബി. രാജേഷ് (സിപിഎം)– 65,945
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 46,366
ശോഭ സുരേന്ദ്രൻ (ബിജെപി)– 20,610

<യ>കോങ്ങാട്

എം.ബി. രാജേഷ് (സിപിഎം)– 56,160
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 41,799
ശോഭ സുരേന്ദ്രൻ (ബിജെപി)– 17,598

<യ>മണ്ണാർക്കാട്

എം.ബി. രാജേഷ് (സിപിഎം)– 54,265
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 54,553
ശോഭ സുരേന്ദ്രൻ (ബിജെപി)– 14,271

<യ>മലമ്പുഴ

എം.ബി. രാജേഷ് (സിപിഎം)– 71,816
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 40,466
ശോഭ സുരേന്ദ്രൻ (ബിജെപി)– 23,433

<യ>പാലക്കാട്

എം.ബി. രാജേഷ് (സിപിഎം)– 45,861
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)– 37,692
ശോഭ സുരേന്ദ്രൻ (ബിജെപി)– 25,892

<യ>തരൂർ

പി.കെ. ബിജു (സിപിഎം)– 54,510
കെ.എ. ഷീബ (കോൺഗ്രസ്)– 49,563
ഷാജുമോൻ വട്ടേക്കാട് (ബിജെപി)– 9226

<യ>ചിറ്റൂർ

പി.കെ.ബിജു (സിപിഎം)– 59,155
കെ.എ. ഷീബ (കോൺഗ്രസ്)– 52,658
ഷാജുമോൻ വട്ടേക്കാട് (ബിജെപി) –11,585


<യ>നെന്മാറ

പി.കെ.ബിജു (സിപിഎം)– 59,802
കെ.എ. ഷീബ (കോൺഗ്രസ്)– 54,887
ഷാജുമോൻ വട്ടേക്കാട് (ബിജെപി)– 15,602

<യ>ആലത്തൂർ

പി.കെ.ബിജു (സിപിഎം)– 58,613
കെ.എ. ഷീബ (കോൺഗ്രസ്)– 48,092
ഷാജുമോൻ വട്ടേക്കാട് (ബിജെപി)– 9134

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.