കൊടിനിറം നോക്കാത്ത തൃശൂർ
കൊടിനിറം നോക്കാത്ത തൃശൂർ
<യ>ഫ്രാങ്കോ ലൂയിസ്

മനസുകൊണ്ട് ഇഷ്‌ടപ്പെട്ടവരെ കൊടിനിറം നോക്കാതെ കൂടെകൂട്ടുന്നവരാണു തൃശൂർക്കാർ. നല്ല സ്‌ഥാനാർഥിയെ വിജയതിലകമണിയിക്കുന്ന വോട്ടർമാർ. ഒരു സീറ്റും ഒരു മുന്നണിയുടെയും സ്‌ഥിരം കോട്ടയാക്കാൻ അവർ തയാറല്ല. ചെങ്കോട്ട എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിനെ കോൺഗ്രസിന്റെ ടി.എൻ. പ്രതാപനും യുഡിഎഫ് മണ്ഡലമെന്നു മുദ്രകുത്തപ്പെട്ട ചാലക്കുടിയെ സിപിഎമ്മിന്റെ ബി.ഡി. ദേവസിയും കൈയിലെടുത്തു ചരിത്രം കുറിച്ചതു വിസ്മരിക്കാനാവില്ല. ലീഡർ കെ. കരുണാകരനെ നിരന്തരം പിന്തുണച്ച് ഒടുവിൽ ലോക്സഭയിലേക്കു മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിയ ചരിത്രവും തൃശൂരിനുണ്ട്.

പ്രാദേശിക വികസന പ്രശ്നങ്ങൾക്കു പുറമേ, സാമുദായിക വോട്ടുകളുടെ ഒഴുക്കും കുതികാൽവെട്ടുകൾ ഒരുക്കുന്ന അടിയൊഴുക്കുകളും അട്ടിമറി സൃഷ്ടിക്കുമോ എന്നുമാത്രമേ കണ്ടറിയേണ്ടതുള്ളൂ. മിക്ക മണ്ഡലങ്ങളിലും ക്രൈസ്തവർക്കു മികച്ച സ്വാധീനമുണ്ട്. കൊടുങ്ങല്ലൂർ, പുതുക്കാട്, നാട്ടിക, കയ്പമംഗലം എന്നീ മണ്ഡലങ്ങളിൽ ബിജെപിക്കും അവർക്കൊപ്പം കൂട്ടുകൂടുന്ന ബിഡിജെഎസിനും അൽപം സ്വാധീനമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ 16,000 മുതൽ 19,000 വരെ വോട്ടുകളാണു അവർ പിടിച്ചത്.

തദ്ദേശ സ്‌ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പകുതിയോളം സീറ്റുകൾ നഷ്‌ടപ്പെട്ടു. എൽഡിഎഫ് വിജയം ഇരട്ടിയാക്കി. ബിജെപി മൂന്നിരട്ടി മെച്ചപ്പെടുത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 48 സീറ്റ് നേടിയ ബിജെപി ഇക്കഴിഞ്ഞ തവണ 137 ആയി ഉയർത്തി.

ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ചാവക്കാട്, മാള, പുഴയ്ക്കൽ എന്നീ മൂന്നിടത്തു മാത്രമാണു യുഡിഎഫ് കരകയറിയത്. മതിലകം, അന്തിക്കാട്, മുല്ലശേരി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കൊടകര, ചൊവ്വന്നൂർ, ചേർപ്പ്, പഴയന്നൂർ, ചാലക്കുടി, ഒല്ലൂക്കര, വെള്ളാങ്കല്ലൂർ, തളിക്കുളം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫിനാണ്. ഇവിടങ്ങളിൽ യുഡിഎഫ് വിജയം നാമമാത്രമായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 നിയമസഭാ മണ്ഡലങ്ങളിലെ പന്ത്രണ്ടിടത്തും എൽഡിഎഫിനായിരുന്നു ലീഡ്. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രമാണു യുഡിഎഫിനു ലീഡുണ്ടായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ ഏഴിടത്ത് എൽഡിഎഫും ആറിടത്തു യുഡിഎഫുമാണു ജയിച്ചത്. 2006 വരെ ജില്ലയിൽ 14 നിയമസഭാ നിയോജക മണ്ഡലങ്ങളുണ്ടായിരുന്നു. 2006ൽ എൽഡിഎഫ് 11 മണ്ഡലങ്ങൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് മൂന്നിടത്തായി ഒതുങ്ങി. 2001ൽ എൽഡിഎഫിനെ രണ്ടിടത്തായി ഒതുക്കി യുഡിഎഫ് 12 സീറ്റുകൾ സ്വന്തമാക്കിയിരുന്നു.

<യ>തൃശൂർ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>ചേലക്കര

കെ. രാധാകൃഷ്ണൻ സിപിഎം73683
കെ.ബി. ശശികുമാർ കോൺഗ്രസ്49007
വി.എ. കൃഷ്ണകുമാരൻ ബിജെപി7056
ഭൂരിപക്ഷം24676

<യ>വടക്കാഞ്ചേരി

സി.എൻ. ബലകൃഷ്ണൻ കോൺഗ്രസ്67911
എൻ.ആർ. ബാലൻ സിപിഎം61226
പി.പി. ഷാജുമോൻ ബിജെപി7451
ഭൂരിപക്ഷം6685

<യ>കുന്നംകുളം

ബാബു എം. പാലിശേരി സിപിഎം58244
സി.പി. ജോൺ സിഎംപി57763
അനീഷ്കുമാർ ബിജെപി11725
ഭൂരിപക്ഷം481


<യ>തൃശൂർ

തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ്59991
പി. ബാലചന്ദ്രൻ സിപിഐ43822
രവികുമാർ ഉപ്പത്ത് ബിജെപി6697
ഭൂരിപക്ഷം16169

<യ>ഒല്ലൂർ

എം.പി. വിൻസെന്റ് കോൺഗ്രസ് 64823
രാജാജി മാത്യു തോമസ് സിപിഐ58576
സുന്ദർരാജൻ ബിജെപി6761
ഭൂരിപക്ഷം6247

<യ>പുതുക്കാട്

സി. രവീന്ദ്രനാഥ് സിപിഎം73047
കെ.പി. വിശ്വനാഥൻ കോൺഗ്രസ്46565
ശോഭ സുരേന്ദ്രൻ ബിജെപി14425
ഭൂരിപക്ഷം26482

<യ>മണലൂർ

പി.എ. മാധവൻ കോൺഗ്രസ്63077
ബേബി ജോൺ സിപിഎം62596
ഗോപിനാഥൻ ബിജെപി10543
ഭൂരിപക്ഷം481

<യ>ഗുരുവായൂർ

കെ.വി. അബ്ദുൾഖാദർ സിപിഎം62246
അഷറഫ് കോക്കൂർ മുസ്ലിം ലീഗ്52278
<യ>ദയാനന്ദൻ ബിജെപി9863

<യ>ഭൂരിപക്ഷം9968

<യ>നാട്ടിക

ഗീത ഗോപി സിപിഐ64555
വികാസ് ചക്രപാണി സിഎംപി48501
സർജു തൊയക്കാവ് ബിജെപി11144
ഭൂരിപക്ഷം16054

<യ>ഇരിങ്ങാലക്കുട

തോമസ് ഉണ്ണിയാടൻ കേരള കോൺ എം68445
കെ.ആർ. വിജയ സിപിഎം56041
വേണുഗോപാലൻ ബിജെപി6672
ഭൂരിപക്ഷം12404

<യ>ചാലക്കുടി

ബി.ഡി. ദേവസി സിപിഎം63610
കെ.ടി. ബെന്നി കോൺഗ്രസ്61061
സുധീർ ബേബി ബിജെപി5976
ഭൂരിപക്ഷം2549

<യ>കൊടുങ്ങല്ലൂർ

ടി.എൻ. പ്രതാപൻ കോൺഗ്രസ്64495
കെ.ജി. ശിവാനന്ദൻ സിപിഐ55063
ഐ.ആർ. വിജയൻ ബിജെപി6732
ഭൂരിപക്ഷം9432

<യ>കയ്പമംഗലം

വി.എസ്. സുനിൽകുമാർ സിപിഐ58789
ഉമേഷ് ചള്ളിയിൽ ജെഎസ്എസ്.45219
എ.എൻ. രാധാകൃഷ്ണൻ ബിജെപി10716
ഭൂരിപക്ഷം13570

<യ>ലോക്സഭ 2014

<യ>ചേലക്കര

പി.കെ. ബിജു സിപിഎം58759
കെ.എ. ഷീബ കോൺഗ്രസ്54801
ഷാജുമോൻ വട്ടേക്കാട് ബിജെപി14564

<യ>വടക്കാഞ്ചേരി

പി.കെ. ബിജു സിപിഎം62392
കെ.എ. ഷീബ കോൺഗ്രസ്59729
ഷാജുമോൻ വട്ടേക്കാട് ബിജെപി13082

<യ>കുന്നംകുളം

പി.കെ. ബിജു സിപിഎം58079
കെ.എ. ഷീബ കോൺഗ്രസ്54262
ഷാജുമോൻ വട്ടേക്കാട് ബിജെപി14599

<യ>തൃശൂർ

കെ.പി. ധനപാലൻകോൺഗ്രസ്47171
സി.എൻ. ജയദേവൻ സിപിഐ40318
കെ.പി. ശ്രീശൻ ബിജെപി12166
സാറാ ജോസഫ് എഎപി9200

<യ>ഒല്ലൂർ

സി.എൻ. ജയദേവൻ സിപിഐ55778
കെ.പി. ധനപാലൻ കോൺഗ്രസ്54436
കെ.പി. ശ്രീശൻ ബിജെപി12889
സാറാ ജോസഫ് എഎപി7217

<യ>പുതുക്കാട്

സി.എൻ. ജയദേവൻ സിപിഐ62300
കെ.പി. ധനപാലൻ കോൺഗ്രസ്48353
കെ.പി. ശ്രീശൻ ബിജെപി16253
സാറാ ജോസഫ് എഎപി5467

<യ>മണലൂർ

സി.എൻ. ജയദേവൻ സിപിഐ60735
കെ.പി. ധനപാലൻ കോൺഗ്രസ്53807
കെ.പി. ശ്രീശൻ ബിജെപി16548
സാറാ ജോസഫ് എഎപി5557

<യ>ഗുരുവായൂർ

സി.എൻ. ജയദേവൻ സിപിഐ 53316
കെ.പി. ധനപാലൻകോൺഗ്രസ് 49469
കെ.പി. ശ്രീശൻ ബിജെപി13936
സാറാ ജോസഫ് എഎപി4576

<യ>നാട്ടിക

സി.എൻ. ജയദേവൻ സിപിഐ 60013
കെ.പി. ധനപാലൻകോൺഗ്രസ്46048
കെ.പി. ശ്രീശൻ ബിജെപി16785
സാറാ ജോസഫ് എഎപി6489

<യ>ഇരിങ്ങാലക്കുട

സി.എൻ. ജയദേവൻ സിപിഐ 56314
കെ.പി. ധനപാലൻകോൺഗ്രസ്51313
കെ.പി. ശ്രീശൻ ബിജെപി14048
സാറാ ജോസഫ് എഎപി6077

<യ>ചാലക്കുടി

പി.സി. ചാക്കോ കോൺഗ്രസ്55279
ടി.വി. ഇന്നസെന്റ് ഇടതു സ്വത.54662
ബി. ഗോപാലകൃഷ്ണൻ ബിജെപി13285
കെ.എം. നൂർദീൻ എഎപി3418

<യ>കൊടുങ്ങല്ലൂർ

ടി.വി. ഇന്നസെന്റ് ഇടതു സ്വത.51823
പി.സി. ചാക്കോ കോൺഗ്രസ്47850
ബി. ഗോപാലകൃഷ്ണൻ ബിജെപി18101
കെ.എം. നൂർദീൻ എഎപി4569

<യ>കയ്പമംഗലം

ടി.വി. ഇന്നസെന്റ് ഇടതു സ്വത.49833
പി.സി. ചാക്കോ കോൺഗ്രസ്36575
ബി. ഗോപാലകൃഷ്ണൻ ബിജെപി16434
കെ.എം. നൂർദീൻ എഎപി7597

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.