കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ?
കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ?
<യ>അജിത് മാത്യു

യുഡിഎഫ് കോട്ടയെന്നറിയപ്പെട്ടിരുന്ന വയനാട് മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയുണ്ടായ വിള്ളലുകൾ കുറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. ചുരംകയറി വന്ന തെരഞ്ഞെടുപ്പുകളിൽ വിജയം 90 ശതമാനത്തിലധികവും യുഡിഎഫിനായിരുന്നു. എന്നാൽ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഈ കോട്ടയിൽ ചെറിയ വിള്ളലുകൾ കണ്ടു.

2009ൽ വയനാട് മണ്ഡലത്തിൽ റിക്കാർഡ് ഭൂരിപക്ഷത്തോടെ ജയിച്ച എം.ഐ. ഷാനവാസ് 2014ൽ വീണ്ടുമിറങ്ങിയപ്പോൾ ഭൂരിപക്ഷം വളരെ ചുരുങ്ങി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ തോൽവിയിലേക്കാണോ എന്ന തോന്നലും ഉയർന്നിരുന്നു. വയനാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ കൽപ്പറ്റയിൽ മാത്രമാണ് ഷാനവാസിനു നേരിയ തോതിലെങ്കിലും ഭൂരിപക്ഷം നേടാനായത്.

ബത്തേരിയിലും മാനന്തവാടിയിലും എൽഡിഎഫിനു മേൽക്കൈ കിട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ മുന്നേറ്റം കാണാനായി. സാന്നിധ്യമറിയിക്കാൻ ബിജെപിയും ശക്‌തമായിത്തന്നെ രംഗത്തുണ്ട്. കോൺഗ്രസിൽ സിറ്റിംഗ് എംഎൽഎമാർക്കു സീറ്റു ലഭിക്കും. മാനന്തവാടിയിൽ മന്ത്രി പി.കെ. ജയലക്ഷ്മി മത്സരിക്കും.

ആദിവാസികളിലെ കുറിച്യ വിഭാഗത്തിൽനിന്നുള്ള ഐ.സി. ബാലകൃഷ്ണനായിരിക്കും ഇത്തവണയും ബത്തേരിയിൽ യുഡിഎഫ് ടിക്കറ്റിൽ ജനവിധി തേടുക. 2011ലെ തെരഞ്ഞെടുപ്പിൽ 7,583 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ് സ്‌ഥാനാർഥിയുടെ വിജയം. സിപിഎമ്മിലെ ഇ.എ. ശങ്കരനായിരുന്നു ബാലകൃഷ്ണന്റെ എതിരാളി. എന്നാൽ, തദ്ദേശസ്‌ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലം പരിധിയിൽ കോൺഗ്രസ്–ലീഗ് കോട്ടകൾ വീണു.

ബത്തേരി മുനിസിപ്പാലിറ്റിയും അമ്പലവയൽ, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളും അടങ്ങുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. ഇതിൽ മുള്ളൻകൊല്ലി, അമ്പലവയൽ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിനു പിടിച്ചുനിൽക്കാനായത്. മറ്റു പഞ്ചായത്തുകളും പുത്തൻ മുൻസിപ്പാലിറ്റിയായ ബത്തേരിയിലും ഇടതുമുന്നണി വിജയം നേടി. ജനറൽ സീറ്റായ കൽപ്പറ്റയിൽ ഇത്തവണ ആരു മത്സരിക്കും എന്നു വ്യക്‌തമായിട്ടില്ലെങ്കിലും യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷി ജനതാദൾ–എസ് തന്നെ മത്സരിക്കും എന്നു പ്രതീക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും അധികം ചാഞ്ചാട്ടം കാണിക്കാത്ത മണ്ഡലം എന്ന നിലയിൽ യുഡിഎഫിന്റെ സുരക്ഷിത കേന്ദ്രമായി കൽപ്പറ്റയെ കരുതുന്നു.


<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>കൽപ്പറ്റ

എം.വി.ശ്രേയാംസ്കുമാർ(ജെഡിഎസ്)67,018
പി.എ.മുഹമ്മദ്(സിപിഎം)48,849
പി.ജി.ആനന്ദകുമാർ(ബിജെപി)6,580


<യ>സുൽത്താൻ ബത്തേരി

ഐ.സി.ബാലകൃഷ്ണൻ(കോൺഗ്രസ്)71,509
ഇ.എ. ശങ്കരൻ(സിപിഎം)63,926
പള്ളിയറ രാമൻ(ബിജെപി)8,829

<യ>മാനന്തവാടി

പി.കെ. ജയലക്ഷ്മി(കോൺഗ്രസ്)62,996
കെ.സി. കുഞ്ഞിരാമൻ(സിപിഎം)50,262
എരിമനത്തൂർ കുഞ്ഞിരാമൻ(ബിജെപി)5,732


<യ>ലോക്സഭ 2014

<യ>കൽപ്പറ്റ

എം.ഐ.ഷാനവാസ്(കോൺഗ്രസ്)53,383
സത്യൻ മൊകേരി(സിപിഐ)51,503
പി.ആർ. രശ്മിൽനാഥ്(ബിജെപി)12,824

<യ>സുൽത്താൻ ബത്തേരി

എം.ഐ.ഷാനവാസ്(കോൺഗ്രസ്)54,182
സത്യൻ മൊകേരി(സിപിഐ)63,165
പി.ആർ. രശ്മിനാഥ്(ബിജെപി)18,918


<യ>മാനന്തവാടി

എം.ഐ. ഷാനവാസ്(കോൺഗ്രസ്)47619
സത്യൻ മൊകേരി(സിപിഐ)56285
പി.ആർ. രശ്മിൽനാഥ്(ബിജെപി)12950


<യ>നിയമസഭയിലെ കക്ഷിനില

<യ>2001

യുഡിഎഫ് 3
എൽഡിഎഫ് 0

<യ>2006

യുഡിഎഫ് 0
എൽഡിഎഫ് 3

<യ>2011

യുഡിഎഫ് 3
എൽഡിഎഫ് 0

<യ>തദ്ദേശ തെരഞ്ഞെടുപ്പ് 2015

<യ>ജില്ലാ പഞ്ചായത്ത്

യുഡിഎഫ്– 11
എൽഡിഎഫ്– 5

<യ>ഗ്രാമപഞ്ചായത്ത്

യുഡിഎഫ് – 7
എൽഡിഎഫ്– 16


<യ>മുനിസിപ്പാലിറ്റി

യുഡിഎഫ്– 1
എൽഡിഎഫ്– 2

<യ>ബ്ലോക്ക് പഞ്ചായത്ത്

യുഡിഎഫ് –3
എൻഡിഎഫ് –1

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.