ലീഗ്മല താണ്ടാൻ ഇടതു ശ്രമം
ലീഗ്മല താണ്ടാൻ ഇടതു ശ്രമം
<യ>വി. മനോജ്

മുസ്ലിം ലീഗിനു ശക്‌തമായ സ്വാധീനമുള്ള മലപ്പുറം ജില്ലയിൽ ഇത്തവണയും ഇടതുപക്ഷം കണ്ണുവയ്ക്കുന്നതു ലീഗ് വിരുദ്ധ വോട്ടുകളിലാണ്. പത്തുവർഷം മുമ്പ് ലീഗിന്റെ കോട്ടകളിൽ പലതും കൈയടക്കാൻ ഇടതുമുന്നണിയെ സഹായിച്ചതു സ്വന്തം രാഷ്ട്രീയ വോട്ടുകളായിരുന്നില്ല, മറിച്ചു ലീഗ് വിരുദ്ധ വോട്ടുകളായിരുന്നു.

ഇത്തരം ഘടകങ്ങൾ ഇത്തവണ മലപ്പുറത്തു കാണാനില്ല. എങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ലീഗ് വിരുദ്ധരുടെ പ്രാദേശിക ധ്രുവീകരണം ഇത്തവണ നിയമസഭാ മണ്ഡലങ്ങളിലേക്കു വളർത്താനാകുമോ എന്നാണ് ജില്ലയിലെ ഇടതുനേതൃത്വം നോക്കുന്നത്. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ 14 എണ്ണവും യുഡിഎഫിന്റെ കൈയിലാണ്. അതിലാകട്ടെ 12 എണ്ണം മുസ്ലിം ലീഗിന്റേതും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടിലൊതുങ്ങിയ ഇടതുപക്ഷം മുസ്ലിംലീഗിന്റെ ഉറച്ച സീറ്റുകളിൽ അഞ്ചാറെണ്ണം പിടിച്ചാൽത്തന്നെ അതു വലിയ നേട്ടമാണ്.

മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ടല്ലെന്നതിലാണ് ഇടതിന്റെ പ്രതീക്ഷ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പലേടത്തും ലീഗും കോൺഗ്രസും രണ്ടു ചേരിയായി. പലേടത്തും കോൺഗ്രസുകാർ ലീഗിനെ തോൽപ്പിക്കാൻ ഇടതിനൊപ്പം നിന്നു. ജില്ലയിൽ ഏറെക്കാലമായി ലീഗ്–കോൺഗ്രസ് ബന്ധം സുഖകരമല്ല.

മുസ്ലിം ലീഗിനു നല്ല കാലമാണിപ്പോൾ. യുഡിഎഫ് സർക്കാരിലെ കോൺഗ്രസിനും കേരള കോൺഗ്രസിനുമൊക്കെ അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്നപ്പോൾ മുസ്ലിം ലീഗ് മാത്രം പരിക്കേൽക്കാതെ നിൽക്കുകയാണ്. മൂന്നു പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള ഇരുപതു സ്‌ഥാനാർഥികളുടെ ലിസ്റ്റ് ലീഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യമില്ലെന്ന വിമർശനങ്ങൾ ഇപ്പോഴും ബാക്കിയാണ്. കോൺഗ്രസ് ആകട്ടെ നാലു സീറ്റുകളിലാണു മത്സരിക്കുന്നത്. നിലമ്പൂർ, വണ്ടൂർ, പൊന്നാനി, തവനൂർ എന്നിവയാണിത്. നിലമ്പൂർ സീറ്റിനായി ഇത്തവണയും വടംവലി തുടങ്ങിയിട്ടുണ്ട്. ഇനിയൊരു മത്സരത്തിനില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞിട്ടുണ്ട്. എന്നാൽ, തനിക്കു ശേഷം മകൻ എന്ന നിലയിൽ അദ്ദേഹം ചരടുവലി ആരംഭിച്ചിട്ടുമുണ്ട്. ആര്യാടൻ ഷൗക്കത്തിനു പുറമേ കെപിസിസി സെക്രട്ടറി വി.വി. പ്രകാശിന്റെ പേരും നിലമ്പൂരിൽനിന്ന് ഉയർന്നു കേൾക്കുന്നു. പാർട്ടിയുടെ മറ്റൊരു സീറ്റായ വണ്ടൂരിൽ എ.പി. അനിൽകുമാർതന്നെ വീണ്ടും മത്സരിച്ചേക്കും.

മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്നതാണ് ഇടതുമുന്നണിയുടെ ആശ്വാസം. സിപിഎം ഒഴികെ മറ്റു ഘടകകക്ഷികൾക്കൊന്നും സ്വന്തമെന്നു പറയാൻ മണ്ഡലമില്ലാത്തതിനാൽ വിലപേശലിനു സാധ്യത കുറവാണ്.

മുസ്ലിം സമുദായ സംഘടനകളുടെ വോട്ടുകൾ, കോൺഗ്രസിലെ ഭിന്നത, മികച്ച സ്വതന്ത്രൻമാരുടെ കടന്നുവരവ് എന്നിവ മലപ്പുറത്തു മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണു ചരിത്രം. കെ.ടി.ജലീൽ, മഞ്ഞളാംകുഴി അലി തുടങ്ങിയ കാലുമാറി വന്ന നേതാക്കളെ വിജയിപ്പിച്ച നാടാണു മലപ്പുറം.

കടുത്ത മൽസരം പ്രതീക്ഷിക്കുന്നതു പടിഞ്ഞാറൻ മേഖലകളിലെ മണ്ഡലങ്ങളിലാണ്. പൊന്നാനി, തവനൂർ, തിരൂർ, താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ലീഗിനു കനത്ത വെല്ലുവിളികളുണ്ടാകും. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലും ഇടതുപക്ഷം വെല്ലുവിളി ഉയർത്തും.

കഴിഞ്ഞതവണ 16ൽ പത്തു സീറ്റിലാണ് സിപിഎം ഇറങ്ങിയത്. അവയിൽ മൂന്നിടങ്ങളിൽ സ്വതന്ത്രരെ ഇറക്കി. ഇത്തവണയും സ്വതന്ത്ര പരീക്ഷണത്തിനാണു സാധ്യത കാണുന്നത്. ജില്ലയിലെ ചില മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തനം ശക്‌തമാക്കുക എന്ന ശൈലിയാണ് ഇടതുപക്ഷം സ്വീകരിക്കുക എന്നാണ് സൂചന.

സുന്നി രാഷ്ട്രീയം ആരെ തുണയ്ക്കുമെന്നതു മലപ്പുറത്തു പ്രധാന ഘടകമാണ്. ഇകെ വിഭാഗം സമസ്ത ലീഗിനൊപ്പമാണെങ്കിലും ചില ലീഗ് നേതാക്കളുടെ നിലപാടുകൾ സമസ്ത നേതാക്കളെ ചൊടിപ്പിക്കാറുണ്ട്. എപി വിഭാഗം തെരഞ്ഞെടുപ്പുകളിൽ പരസ്യ നിലപാടെടുക്കാറില്ലെങ്കിലും അവരുടെ നിലപാടുകൾ മുസ്ലിം ലീഗിനെ പലപ്പോഴും ആശങ്കപ്പെടുത്താറുണ്ട്. ഇതുവരെ എപിവിഭാഗത്തിന്റെ പിന്തുണ വ്യക്‌തമായിട്ടില്ല. താനൂർ, പരപ്പനങ്ങാടി, പൊന്നാനി മണ്ഡലങ്ങളിൽ എസ്ഡിപിഐക്കു വേരുകളുണ്ട്. വെൽഫയർ പാർട്ടി, പിഡിപി, ഐഎൻഎൽ തുടങ്ങിയ സംഘടനകളുടെ വോട്ടുകളും ചിതറി കിടക്കുകയാണ്. വെൽഫയർ പാർട്ടിയുടെ ശക്‌തികേന്ദ്രം മങ്കടയാണ്. ബിജെപിയുടെ വേരോട്ടം താനൂർ, തിരൂർ മണ്ഡലങ്ങളിലുണ്ട്.

<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>മലപ്പുറം

പി.ഉബൈദുള്ള –യുഡിഎഫ് –77,928
മഠത്തിൽ സാദിഖലി –എൽഡിഎഫ് –33,420
കെ.വേലായുധൻ –ബിജെപി –3,841

<യ>കൊണ്ടോട്ടി

കെ.മുഹമ്മദുണ്ണി ഹാജി –യുഡിഎഫ് –67,998
പി.സി. നൗഷാദ് –എൽഡിഎഫ് –39,849
കുമാരി സുകുമാരൻ –ബിജെപി –6,840

<യ>ഏറനാട്

പി.കെ. ബഷീർ –യുഡിഎഫ് –58,698
പി.വി. അൻവർ –സ്വതന്ത്രൻ –47,452
കെ.പി. ബാബുരാജ് –ബിജെപി–3,448
അഷ്റഫലി കാളിയത്ത് –എൽഡിഎഫ് –2,700

<യ>നിലമ്പൂർ

ആര്യാടൻ മുഹമ്മദ് –യുഡിഎഫ് –66,331
എം. തോമസ് മാത്യു –എൽഡിഎഫ് –60,733
കെ.സി. വേലായുധൻ – ബിജെപി –4,425

<യ>വണ്ടൂർ

എ.പി. അനിൽകുമാർ –യുഡിഎഫ് –77,580
വി.രമേശൻ –എൽഡിഎഫ് –48,661
കോതേരി അയ്യപ്പൻ –ബിജെപി –2,885

<യ>മഞ്ചേരി

എം. ഉമ്മർ –യുഡിഎഫ് –67,594
പി. ഗൗരി –എൽഡിഎഫ് –38,515
പി.ജി. ഉപേന്ദ്രൻ –ബിജെപി –6,319

<യ>തിരൂരങ്ങാടി

പി.കെ. അബ്ദുറബ് –യുഡിഎഫ് –58,666
കെ.കെ. അബ്ദുസമദ് –എൽഡിഎഫ് –28,458
ശശിധരൻ പുന്നശേരി –ബിജെപി –5,480

<യ>താനൂർ

അബ്ദുറഹ്മാൻ രണ്ടത്താണി –യുഡിഎഫ് –51,549
ഇ. ജയൻ –എൽഡിഎഫ് –42,116
രവി തേലത്ത് –ബിജെപി –7,304

<യ>തിരൂർ

സി. മമ്മുട്ടി –യുഡിഎഫ് –69,305
പി.പി. അബ്ദുള്ളക്കുട്ടി –എൽഡിഎഫ് –45,739
പി.ടി. ആലിഹാജി –ബിജെപി –5,543

<യ>കോട്ടക്കൽ

അബ്ദുസമദ് സമദാനി –യുഡിഎഫ് –69,717
സി.പി.കെ. ഗുരുക്കൾ –എൽഡിഎഫ് –33,815
കെ.കെ. സുരേന്ദ്രൻ –ബിജെപി –7,782

<യ>തവനൂർ

കെ.ടി. ജലീൽ –എൽഡിഎഫ് –57,729
വി.വി. പ്രകാശ് –യുഡിഎഫ് –50,875
നിർമല കുട്ടിക്കൃഷ്ണൻ –ബിജെപി –7,107

<യ>പൊന്നാനി

പി. ശ്രീരാമകൃഷ്ണൻ –എൽഡിഎഫ് –57,615
പി.ടി, അജയ്മോഹൻ –യുഡിഎഫ് –53,514
പി.ടി, ജയപ്രകാശ് –ബിജെപി –5,680

<യ>പെരിന്തൽമണ്ണ

മഞ്ഞളാംകുഴി അലി –യുഡിഎഫ് –69,730
വി. ശശികുമാർ –എൽഡിഎഫ് –60,141
സി.കെ. കുഞ്ഞുമുഹമ്മദ് –ബിജെപി –1,989

<യ>മങ്കട

ടി.എ. അഹമ്മദ് കബീർ –യുഡിഎഫ് –67,756
ഖദീജ സത്താർ –എൽഡിഎഫ് –44,163
കെ.മണികണ്ഠൻ –ബിജെപി–4,387

<യ>വേങ്ങര

പി.കെ. കുഞ്ഞാലിക്കുട്ടി –യുഡിഎഫ് –63,138
കെ.പി. ഇസ്മായിൽ –എൽഡിഎഫ് –24,901
സുബ്രഹ്മണ്യൻ –ബിജെപി –3,417

<യ>വള്ളിക്കുന്ന്

കെ.എൻ.എ. ഖാദർ –യുഡിഎഫ് –57,250
കെ.വി. ശങ്കരനാരായണൻ –എൽഡിഎഫ് –39,128
പ്രേമൻ മാസ്റ്റർ –ബിജെപി –11,099

<യ>ലോക്സഭ 2014

<യ>മലപ്പുറം

ഇ. അഹമ്മദ്–മുസ്ലിം ലീഗ്– 72,304
പി.കെ. സൈനബ–സിപിഎം– 35,980
നസ്റുദീൻ എളമരം– എസ്ഡിപിഐ–6,946

<യ>കൊണ്ടോട്ടി

ഇ. അഹമ്മദ് –മുസ്ലിം ലീഗ്– 65,846
പി.കെ. സൈനബ– സിപിഎം– 34,129
എൻ. ശ്രീപ്രകാശ്– ബിജെപി–10,960

<യ>ഏറനാട്

എം.ഐ. ഷാനവാസ്–കോൺഗ്രസ്–56,566
സത്യൻ മൊകേരി–സിപിഐ– 37,728
പി.എസ്. രശ്മിൽനാഥ്–ബിജെപി–6,163

<യ>നിലമ്പൂർ

എം.ഐ. ഷാനവാസ്–കോൺഗ്രസ്–55,403
സത്യൻ മൊകേരി–സിപിഐ–52,137
പി.എസ്. രശ്മിൽ നാഥ്–ബിജെപി–13,120

<യ>വണ്ടൂർ

എം.ഐ. ഷാനവാസ്–കോൺഗ്രസ്– 60,249
സത്യൻ മൊകേരി–സിപിഐ– 47,982
പി.എസ്. രശ്മിൽനാഥ്– ബിജെപി–10,571

<യ>മഞ്ചേരി

ഇ. അഹമ്മദ്–മുസ്ലിം ലീഗ്– 64,677
പി.കെ സൈനബ–സിപിഎം–38,615
എൻ. ശ്രീപ്രകാശ്–ബിജെപി–10,656

<യ>തിരൂരങ്ങാടി

ഇ.ടി. മുഹമ്മദ് ബഷീർ–മുസ്ലിം ലീഗ്–61,073
വി. അബ്ദുറഹ്മാൻ–എൽഡിഎഫ്–37,706
കെ. നാരായണൻമാസ്റ്റർ–ബിജെപി–7,530

<യ>താനൂർ

ഇ.ടി. മുഹമ്മദ് ബഷീർ– മുസ്ലിം ലീഗ്–51,365
വി. അബ്ദുറഹ്മാൻ–എൽഡിഎഫ്–45,145
കെ. നാരായണൻമാസ്റ്റർ–ബിജെപി–10,141

<യ>തിരൂർ

ഇ.ടി. മുഹമ്മദ് ബഷീർ–മുസ്ലിം ലീഗ്–63,711
വി. അബ്ദുറഹ്മാൻ–എൽഡിഎഫ്–56,466
കെ. നാരായണൻമാസ്റ്റർ–ബിജെപി–6,860

<യ>കോട്ടക്കൽ

ഇ.ടി.മുഹമ്മദ് ബഷീർ–മുസ്ലിം ലീഗ്–62,791
വി. അബ്ദുറഹ്മാൻ–എൽഡിഎഫ്– 50,910
കെ. നാരായണൻ മാസ്റ്റർ–ബിജെപി–8,931

<യ>തവനൂർ

വി. അബ്ദുറഹ്മാൻ– എൽഡിഎഫ്–56,209
ഇ.ടി. മുഹമ്മദ് ബഷീർ–മുസ്ലിംലീഗ്–47,039
കെ. നാരായണൻമാസ്റ്റർ–ബിജെപി–13,921

<യ>പൊന്നാനി

വി. അബ്ദുറഹ്മാൻ–എൽഡിഎഫ്–52,600
ഇ.ടി.മുഹമ്മദ് ബഷീർ–മുസ്ലിംലീഗ്–44,942
കെ. നാരായണൻമാസ്റ്റർ–ബിജെപി–12,163

<യ>പെരിന്തൽമണ്ണ

ഇ. അഹമ്മദ്– മുസ്ലിം ലീഗ്–59,210
പി.കെ. സൈനബ–സിപിഎം– 48,596
എൻ. ശ്രീപ്രകാശ്–ബിജെപി–7,356

<യ>മങ്കട

ഇ.അഹമ്മദ് –മുസ്ലിംലീഗ്– 59,738
പി.കെ. സൈനബ–സിപിഎം– 36,277
എൻ. ശ്രീപ്രകാശ്– ബിജെപി–8,279

<യ>വേങ്ങര

ഇ. അഹമ്മദ്–മുസ്ലിംലീഗ്–60,323
പി.കെ സൈനബ–സിപിഎം–17,691
നസ്റുദീൻ എളമരം–എസ്ഡിപിഐ–9,058

<യ>വള്ളിക്കുന്ന്

ഇ. അഹമ്മദ്–മുസ്ലിം ലീഗ്–55,422
പി.കെ. സൈനബ–സിപിഎം–31,487
എൻ. ശ്രീപ്രകാശ്–ബിജെപി–15,982

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.