ക​ട​ല്‍ ഭി​ത്തി​ക​ള്‍ പ​ല​തും ത​ക​ര്‍​ന്നു; തീ​ര​ദേ​ശ​വാ​സി​ക​ൾ അ​ങ്ക​ലാ​പ്പി​ൽ
കോ​ഴി​ക്കോ​ട്: ചെ​റി​യ ക​ട​ല്‍ ക്ഷോ​ഭം ഉ​ണ്ടാ​യാ​ല്‍​പോ​ലും ഭീ​തി​യി​ല്‍ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ബേ​പ്പൂ​ര്‍ ബീ​ച്ച്, പൂ​ണാ​ര്‍​വ​ള​പ്പ്, ഗോ​തീ​ശ്വ​രം, മാ​റാ​ട്, ചാ​ലി​യം കൈ​ത​വ​ള​പ്പ്, കോ​ട്ട​ക്ക​ണ്ടി, ക​ടു​ക്ക​ബ​സാ​ര്‍ , ബൈ​ത്താ​നി ന​ഗ​ര്‍, ക​പ്പ​ല​ങ്ങാ​ടി, വാ​ക്ക​ട​വ്, ക​ട​ലു​ണ്ടി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍.

ചി​ല​യി​ട​ത്ത് ക​രി​ങ്ക​ല്‍ ഭി​ത്തി​യു​ടെ ഉ​യ​ര​ക്കു​റ​വും മ​റ്റി​ട​ങ്ങ​ളി​ൽ ഭി​ത്തി ത​ക​ര്‍​ന്ന​തു​മാ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണം.

ഭി​ത്തി​ക്ക് ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ ചെ​റി​യ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ പോ​ലും ചാ​ലി​യം ക​ടു​ക്ക ബ​സാ​ര്‍ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റും. ഈ ​ഭാ​ഗ​ത്ത് ര​ണ്ടു​വീ​ടു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ല്‍ ക​ട​ല്‍​വെ​ള്ളം ക​ല​ര്‍​ന്ന് കു​ടി​വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഗോ​തീ​ശ്വ​ര​ത്തു ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വെ​ള്ളം ക​യ​റു​ന്ന​ത്. ഇ​വി​ടെ 525 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ക​ട​ലി​നു സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല.

മാ​റാ​ട് തീ​ര​ദേ​ശ റോ​ഡി​ലേ​ക്കു വ​രെ വെ​ള്ളം​ക​യ​റും. ചാ​ലി​യം പു​ലി​മു​ട്ട് നീ​ളം കൂ​ട്ടി​യ​തി​നു ശേ​ഷം ഈ ​പ്ര​ദേ​ശ​ത്ത് തി​ര​യ​ടി അ​തി​രൂ​ക്ഷ​മാ​യി.

ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ 50 മീ​റ്റ​റോ​ളം ഭാ​ഗ​ത്തു ക​ട​ല്‍ ഭി​ത്തി ത​ക​ര്‍​ന്നി​ട്ടു​ണ്ട്.