തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ചീങ്ങേരി മല ടൂറിസം പദ്ധതി അവതാളത്തിൽ
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്‌ഥാന സർക്കാർ വയനാട്ടിൽ നടപ്പാക്കുന്ന 5.5 കോടിയുടെ വിനോദസഞ്ചാര പദ്ധതി അവതാളത്തിൽ. വയനാട് ഹെറിറ്റേജ് സെന്ററിന്റെ ഭാഗമായി ചീങ്ങേരി മലയിൽ ആരംഭിക്കാനിരുന്ന പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. പദ്ധതിക്കായി സർക്കാർ അനുവദിച്ച ആദ്യ ഗഡുവായ രണ്ടുകോടി രൂപ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാൽ സർക്കാർ തിരിച്ചു പിടിച്ചു.

പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ പവലിയൻ, സ്വീകരണകേന്ദ്രം, ലോബി, ടോയ്ലറ്റ്, മൾട്ടിമീഡിയ ഹാളുകൾ, ഒരു കരകൗശല ബസാർ, സുവനീർ ഷോപ്പ്, ആംഫി തിയറ്റർ എന്നിവയാണ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനുപുറമേ രണ്ടുകോടി രൂപക്ക് പ്രദേശം മോടി പിടിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഈ ആവശ്യങ്ങൾക്കായി ചീങ്ങേരി പാറയിൽ രണ്ടേക്കർ സ്‌ഥലം റവന്യുവകുപ്പ് വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയിരുന്നു. അമ്പുകുത്തിയിലും ചീങ്ങേരി കുന്നുമായി ബന്ധിപ്പിക്കുന്ന അഞ്ചരകോടി രൂപ ചെലവ് വരുന്ന നാല് കിലോമീറ്റർ റോപ്വേക്കും രണ്ടാം ഘട്ടത്തിൽ പദ്ധതിയിട്ടിരുന്നു.

കേന്ദ്രസർക്കാർ അഞ്ചരക്കോടി രൂപ ഈ ഇനത്തിൽ പദ്ധതിക്കായി വകയിരുത്തിയിരുന്നു. രണ്ടുകോടി രൂപ സംസ്‌ഥാന സർക്കാരിന് കൈമാറുകയും ചെയ്തു. 2009 ജൂലൈയിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ രണ്ടു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല. കോർപറേഷൻ ഇത് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുകയായിരുന്നു. അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രം നടത്തി കുറച്ച് സാധനസാമഗ്രികൾ ഇവിടെ ഇറക്കിയ ശേഷം കമ്പനി പിൻവാങ്ങി. പദ്ധതി പ്രദേശം പൂർണമായും പാറയായതിനാൽ ഇവിടെ നിർമാണ ജോലികൾ തുടരാൻ കഴിയില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. അനുവദിച്ച തുക സമയത്ത് ചെലവഴിക്കാത്തതിനാൽ കേന്ദ്രസർക്കാർ തന്നെ തിരിച്ചുപിടിക്കുകയായിരുന്നു.

ഇവിടെ ഒരു സ്‌ഥിരം സാഹസിക ബേസ് ക്യാമ്പ് ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് സമർപ്പിക്കാൻ വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് സംസ്‌ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സാഹസികമായ മലകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി 50 ലക്ഷം രൂപയുടെ മാസ്റ്റർപ്ലാനാണ് ഇപ്പോൾ വയനാട് ഡിടിപിസി യിൽ തയാറാക്കുന്നത്. രണ്ടാഴ്ചക്കകം ഇത് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് ഡിടിപിസി അധികൃതർ പറഞ്ഞു. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത വകുപ്പ് ഇത്തവണയെങ്കിലും പദ്ധതി നിർവഹണം കാര്യക്ഷമമാക്കുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികൾ.
അവശനിലയിൽ ജില്ലാ ആശുത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു
മാനന്തവാടി: അവശനിലയിൽ ജില്ലാ ആശുത്രിയിലെത്തിച്ച പോളിടെക്നിക് വിദ്യാർഥിനി മരിച്ചു. എടവക തോണിച്ചാൽ എക്കമുണ്ട ചുണ്ടൻമാക്കൽ രാജു–ശാരദ ദമ്പതികളുടെ മകൾ ശരണ് ......
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
മാനന്തവാടി: ചികിത്സയിലിരിക്കെ ജില്ലാ ആശുപത്രിയിൽ മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ രാവിലെ 8.30നാണ് ഇയാൾ ജില്ലാ ആശുപത്രിൽ മരണമടഞ്ഞത്.

ബസ് തട്ടി പരിക്കേറ്റ വൃദ്ധൻ മരിച്ചു
സുൽത്താൻ ബത്തേരി: ബസ് തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്‌ഞാതൻമരിച്ചു. ഇക്കഴിഞ്ഞ 11ന് ബത്തേരി ട്രാഫിക് ജംഗ് ......
ചീങ്ങേരി മല ടൂറിസം പദ്ധതി അവതാളത്തിൽ
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്‌ഥാന സർക്കാർ വയനാട്ടിൽ നടപ്പാക്കുന്ന 5.5 കോടിയുടെ വിനോദസഞ്ചാര പദ്ധതി അവതാളത്തിൽ. വയനാട് ഹെറിറ് ......
ജലസംരക്ഷണത്തിനായ് പുൽപ്പള്ളി മണ്ഡലം കോൺഗ്രസ്
പുൽപ്പള്ളി: വരൾച്ച പ്രതിരോധിക്കുക നാടിനെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തി പുൽപ്പള്ളി പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമാൻതോട്ടിൽ ......
’ജലം സംരക്ഷിക്കൂ, പുൽപ്പള്ളിയെ രക്ഷിക്കൂ‘ സന്ദേശവുമായി ജനകീയ കൂട്ടായ്മ 28ന്
പുൽപ്പള്ളി: കാലാവസ്‌ഥ വ്യതിനാനം പുൽപ്പള്ളി മേഖലയെ കൊടും വരൾച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലുള്ള ജലശ്രോതസുകളും പരിസ്‌ഥിതിയും സംരക്ഷിക്ക ......
വി. വിൻസന്റ് ഡി പോൾ തിരുനാൾ ആഘോഷിച്ചു
മാനന്തവാടി: തവിഞ്ഞാൽ സെന്റ് മേരീസ്പള്ളിയുടെ നേതൃത്വത്തിൽ വി. വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു. പ്രാർഥനയും കൂട്ടായ്മയും കലാകായിക മത്സരങ്ങളും നട ......
വന്ധ്യംകരണ പദ്ധതിക്ക് നവംബറിൽ തുടക്കമാവും
കൽപ്പറ്റ: ജില്ലയിൽ തെരുവുനായ ശല്യത്തിന് പരിഹാരമായി നിർദേശിക്കപ്പെട്ട ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതിക്ക് അന്തിമ രൂപമായി. പദ്ധതിക്ക് നവംബറിൽ തുടക്കമാവും. ......
വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പുൽപ്പള്ളി: ദേവർഗദ്ദ യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ......
ഒ.ആർ. കേളുവിനെതിരേ ആരോപണവുമായി കോൺഗ്രസ്
മാനന്തവാടി: എംഎൽഎ എന്ന നിലയിൽ ഒ.ആർ. കേളു സമ്പൂർണ പരാജയമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. തിരുനെല്ലി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്ര ......
യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ: സ്വാശ്രയ കോളജ് ഫീസ് വർധനവിനെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ്് സി.ആർ. മഹേഷും നടത്തുന്ന ഉപവാസ സമര പന് ......
പ്രാദേശിക പരിസര സമിതി രൂപീകരിച്ചു
കൽപ്പറ്റ: പ്രാദേശികമായ പരിസര പ്രശ്നങ്ങളിൽ ജനപങ്കാളിത്തത്തോടെ ഇടപെടുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേത്യത്വത്തിൽ പ്രാദേശിക പരിസര സമിതി രൂപീകരിച് ......
അധികാരികൾ നിസംഗത അവസാനിപ്പിക്കണം: ക്രിസ്ത്യൻ കൾച്ചറൽ ഫോറം
മാനന്തവാടി: തെരുവുനായ പ്രശ്നത്തിൽ അധികാരികൾ നിസംഗത അവസാനിപ്പിക്കണമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം മാനന്തവാടി ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീ ......
ഫാക്ട് സെൻട്രൽ ഡിപ്പോ അടച്ചുപൂട്ടി; പ്രതിഷേധവുമായി കർഷക സംഘം
മാനന്തവാടി: ഫാർമേഴ്സ് ബാങ്കിന്റെ കീഴിൽ കഴിഞ്ഞ 50 വർഷമായി പ്രവർത്തിച്ചുവരുന്ന ഫാക്ട് സെൻട്രൽ ഡിപോ അടച്ചുപൂട്ടി. മാനന്തവാടി ഫാർമേഴ്സ് ബാങ്കിന് കീഴിലുള്ള ......
വ്യോമസേനയിൽ ജോലിസാധ്യത: ബോധവത്കരണം സംഘടിപ്പിക്കും
കൽപ്പറ്റ: ഇന്ത്യൻ വ്യോമസേനയിലെ ജോലിസാധ്യതകളെകുറിച്ച് യുവാക്കൾക്കിടയിൽ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കോളജുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവ ......
മാസ്റ്റർ പ്ലാൻ അടിസ്‌ഥാനമാക്കി നിർമിക്കണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ സ്റ്റേഡിയം വികസനം മാസ്റ്റർ പ്ലാനിന്റെ അടിസ്‌ഥാനത്തിൽ നടപ്പിലാക്കണമെന്ന് ചേലൂർ സ്റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികൾ ......
എംഎൽഎയ്ക്ക് സ്വീകരണം നൽകി
കൽപ്പറ്റ:മഹാത്മജിയെ വെടിവെച്ചുകൊന്ന ഗോഡ്സെക്ക് അമ്പലം പണിയാൻ തീരുമാനമെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിശാലഹിന്ദു ഐക്യവേദിക്ക് പൂർണ പിന്തുണ പ്രഖ്യ ......
കുപ്പാടി ആർമാട് കടുവയിറങ്ങി ആടിനെ കൊന്നു
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്ന കുപ്പാടി ആർമാട് കടുവയിറങ്ങി കർഷകന്റെ തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ കടിച്ചു കൊന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം ......
കുന്നൂരിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ സംഘർഷം
ഗൂഡല്ലൂർ: കുന്നൂരിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ സംഘർഷം. കുന്നൂർ കമ്പിശോല ഗ്രാമത്തിലെ വൈദ്യുതിശ്മശാനത്തിൽ പരിസരഗ്രാമമായ മേൽ ഭാരതിനഗറിലെ വൃദ്ധന്റെ മൃതദ ......
ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്താൻവൈദ്യപരിശോധന ക്യാമ്പ് ഇന്നുമുതൽ
കൽപ്പറ്റ: 2016–17 വർഷം ഒമ്പത്, 10, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള വൈദ്യപരിശോധന ക്യാമ്പ് ജില്ലയിലെ വിവിധ ഭ ......
കസ്റ്റഡിയിലെടുത്ത പോത്തുകളെ ലേലംചെയ്തു
കൽപ്പറ്റ: വൈത്തിരി ചൂണ്ടയിൽ അറയ്ക്കൽ ഷാജിയുടെ 103 വാഴകൾ പോത്തുകൾ തിന്നു നശിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പോത്തുകളെ പോലീസ് ലേലം ചെയ്തു വിറ്റു. കൽപ്പറ ......
ടോൾപിരിവിന് രസീത് നൽകുന്നില്ലെന്ന് പരാതി
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിലെ ടോൾപിരിവിന് വാഹന ഉടമകൾക്ക് രസീത് നൽകുന്നില്ലെന്ന് പരാതി. പാട്ടവയൽ, നമ്പ്യാർക ......
പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: ഇടതുപാനലിന് ജയം
മാനന്തവാടി: കേരള പോലീസ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപാനലിന് വിജയം. ആകെയുള്ള 27 സീറ്റിൽ 18 യൂണിറ്റുകളിൽ ഭരണപക്ഷം ......
മൂപ്പൈനാട് ജില്ലയിലെ ആദ്യ ഒഡിഎഫ്
വടുവൻചാൽ: ജില്ലയിലെ ആദ്യത്തെ തുറസായ സ്‌ഥലത്ത് മലവിസർജ്‌ജന(ഒഡിഎഫ്) മുക്‌ത പഞ്ചായത്തായി മൂപ്പൈനാടിനെ പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് ടി. ഉഷാ ......
മാനസിക വെല്ലുവിളികൾ നേരിടുന്നവരോടുള്ള ഉത്തരവാദിത്വം നിർവഹിക്കപ്പെടണം: മാർ ജോസ് പൊരുന്നേടം
സുൽത്താൻ ബത്തേരി: എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി നടത്തുന്ന ചുള്ളിയോട് മേഴ്സി ഹോമിന്റെ രജത ജൂബിലി വ ......
മാലിന്യത്തിൽ മുങ്ങി നഗരസഭ ടൗൺഹാൾ
മാനന്തവാടി: മാലിന്യത്തിൽ മുങ്ങി മാനന്തവാടി നഗരസഭ ടൗൺഹാൾ. മാലിന്യങ്ങൾ കത്തിക്കാനായി ടൗൺ ഹാളിൽ സ്‌ഥാപിച്ചിരുന്ന ഇൻസിനറേറ്റർ നശിപ്പിച്ചതോടെയാണ് ടൗണിൽ നിന ......
ഒത്താശചെയ്യുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിവേണം: പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: എല്ലാവിധ ഖനനവും നിരോധിച്ച ആറാട്ടുപാറ, ഫാന്റംറോക്ക് പരിസരങ്ങളിൽനിന്നു ശേഖരിക്കുന്ന മട്ടിപ്പാറ പൊടിച്ചും മണ്ണ് കഴുകിയും ഉത്പാദിപ്പിക്കുന്ന മണൽ ......
അഞ്ചുവർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 43 പേർ
ഗൂഡല്ലൂർ: ഗൂഡല്ലൂർ–പന്തല്ലൂർ താലൂക്കുകളിൽ അഞ്ചുവർഷത്തിനിടെ 43 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2011 മുതൽ ......
4വിഷരഹിത പച്ചക്കറി സംസ്‌ഥാനതല കാമ്പയിൻ ആരംഭിച്ചു
കൽപ്പറ്റ: വിഷരഹിത പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് മാരക കീടനാശിനികൾ ഉപയോഗിക്കുന്നത് തടയാൻ കൃഷി വകുപ്പ് സംസ്‌ഥാനതലത്ത ......
നിർമാണ മേഖലയെ സംരക്ഷിക്കാൻ നടപടിവേണമെന്ന് സിഡബ്ല്യുഎസ്എ
കൽപ്പറ്റ: നിർമാണ മേഖലയെ സംരക്ഷിക്കാൻ നടപടിവേണമെന്ന് സിഡബ്ല്യുഎസ്എ (കൺസ്ട്രന്റൻ വർക്കേഴ്സ് സുപ്പർവിഷൻ അസോസിയേഷൻ) ആവശ്യപ്പെട്ടു. നിർമാണ മേഖലയിൽ ഇപ്പോൾ ന ......
യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന്
മാനന്തവാടി: കഴിഞ്ഞ ദിവസം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ തച്ചൂർകുന്ന് എസ്എൽ മന്ദിരം സുലിലി(39)ന്റെ മരണത്തിൽ ദുരൂഹതയുള്ളതായി നാ ......
ഇന്റർസെപ്റ്റർ വേഗപരിശോധനനാലുദിനം 84 കേസുകൾ
കൽപ്പറ്റ: അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പോലീസിന്റെ ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ നാലുദിവസംകൊണ്ട് 84 ......
റോഡരികിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുപ്പിച്ചു
ഡിവൈൻ മേഴ്സി കോൺഗ്രസിന് മുരിങ്ങൂരിൽ തുടക്കമായി
’പണി തരുന്ന‘ ആശുപത്രി
ചീങ്ങേരി മല ടൂറിസം പദ്ധതി അവതാളത്തിൽ
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
കോൺഗ്രസ് സമിതിയുടെ ആദ്യ സിറ്റിംഗ് നടന്നു
മാടക്കാക്കൽ–പുല്ല റോഡ് നിർമാണം പുനരാരംഭിച്ചു
പിറവത്ത് കുടിവെള്ള ക്ഷാമം; പ്രതിപക്ഷം സമരം നടത്തി
ജില്ലയിൽ തെരുവുനായ വന്ധ്യംകരണം ഒക്ടോബർ മൂന്നു മുതൽ
ഗ്രീൻ ഗിരിദീപം പ്രൊജക്ട് ആറാംഘട്ടം ഉദ്ഘാടനം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.