മാ​ധ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത് ആ​യു​സി​ന്‍റെ ബ​ല​ത്തി​ൽ
Friday, June 22, 2018 2:12 AM IST
രാ​ജ​പു​രം: ഓ​ണി​യി​ലെ എം.​മാ​ധ​വ​ൻ പു​ലി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ആ​യു​സി​ന്‍റെ ബ​ലം ഒ​ന്നു​കൊ​ണ്ടു മാ​ത്രം. അ​ടു​ത്ത പ​റ​ന്പി​ൽ രാ​വി​ലെ 7.30ന് ​വെ​റ്റി​ല നു​ള്ളാ​ൻ പോ​കും​വ​ഴി പു​ലി​യെ ക​ണ്ടു മാ​ധ​വ​ൻ ഭ​യ​ന്നോ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​തു​വ​ഴി ജോ​ലി​ക്കു​പോ​കാ​നി​റ​ങ്ങി​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളും പു​ലി​യു​ടെ അ​ല​ർ​ച്ച കേ​ട്ടു ഭ​യ​ന്നോ​ടി.

ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്ത തു​ട​ർ​ന്ന് എ​ത്തി​യ നാ​ട്ടു​കാ​രും കോ​ള​നി നി​വാ​സി​ക​ളും നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി പ​ന്നി​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.