തെ​ക്കും​ഭാ​ഗ​ത്ത് പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ വെ​ള​ള​ക്കെ​ട്ടി​ൽ
Sunday, August 19, 2018 10:54 PM IST
ച​വ​റ സൗ​ത്ത്: മ​ഴയ്​ക്ക്ശമ​നം വ​ന്നെ​ങ്കി​ലും വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ നാ​ല് ചു​റ്റും വെ​ള​ള​ക്കെ​ട്ടി​ൽ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു. ച​വ​റ തെ​ക്കും​ഭാ​ഗം ദേ​ശ​ക്ക​ല്ല് വി​ള (ഉൗ​ള​ൻ ത​ടം) പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് ദ​യ​നീ​യാ​വ​സ്ഥ​യി​ൽ​ ക​ഴി​യു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് ന​ല്ല രീ​തി​യി​ൽ ഉൗ​റ്റു​ള​ള​താ​ണ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ളം പ​ന്പ് ചെ​യ്ത് ക​ള​ഞ്ഞി​ട്ടും വീ​ണ്ട ും ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള​ളം പൊ​ങ്ങു​ന്ന​വ​സ്ഥ​യാ​ണ്.​നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാകാ​ത്ത​തി​നാ​ൽ അ​മ​ർ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും.​ഇ​വ​രു​ടെ ദു​രി​തം ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.​ നാ​ല് ചു​റ്റും വെ​ള​ള​ക്കെ​ട്ടാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത​വ​സ്ഥ​യാ​ണി​വി​ടു​ത്തേ​ത്.

മ​റ്റ് പ്ര​ദേ​ശ​ത്തെ വെ​ള​ളം ഇ​റ​ങ്ങി​യാ​ലും ഇ​വി​ടെ അ​വ​സ്ഥ ദ​ന​യീ​യ​മാ​യി തു​ട​രു​ക​യാ​ണ്. പ​ല​പ്പോ​ഴും വീ​ടി​ന് പ​രി​സ​ര​ത്ത് ചെ​യ്യു​ന്ന കൃ​ഷി പോ​ലും ഇ​ത് കാ​ര​ണം ന​ശി​ക്കു​ന്ന​വ​സ്ഥ​യാ​ണ​ന്നും അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ദു​രി​തം ഇ​നി​യെ​ങ്കി​ലും കാ​ണ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.