വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ച്ച​വ​ർക്ക് വോ​ ട്ട്് ന​ല്‍​കി സ​ഹാ​യി​ക്കും:​ യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ര്‍
Thursday, April 25, 2024 11:42 PM IST
കൊ​ല്ലം: പാ​ര്‍​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും സേ​വ​ന ദാ​താ​ക്ക​ളെ​യും സ​ഹാ​യി​ച്ച മു​ന്ന​ണി​ക്ക് മ​ന​സാ​ക്ഷി അ​നു​സ​രി​ച്ച് വോ​ട്ട് ന​ല്‍​ക​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍​സ് ചേം​ബ​ര്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. അ​ന്യാ​യ​മാ​യി വാ​ങ്ങു​ന്ന ജിഎ​സ് റ്റി അ​ഞ്ച് ശ​ത​മാ​ന​മാ​യി ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും, ഉ​ത്പ്പാ​ദ​ന രം​ഗ​ത്ത് നി​ന്ന് ജി എ​സ് റ്റി പൂ​ര്‍​ണ​മാ​യും ക​ള​ക്ട് ചെ​യ്യ​ണ​മെ​ന്നും, രാ​ജ്യ​ത്ത് ഒ​റ്റ നി​കു​തി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇ​ന്ത്യ​യി​ലു​ള്ള എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും സ​മ​ത്വം, മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം പു​നഃ​സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കും, അ​ഴി​മ​തി പ​ണം കൈ​പ്പ​റ്റാ​ത്ത​വ​ര്‍​ക്കും, അ​ഞ്ച് വ​ര്‍​ഷ​മെ​ങ്കി​ലും രാ​ഷ്ട്രീ​യം മാ​റാ​ത്ത​വ​ര്‍​ക്കും വോ​ട്ട് ന​ല്‍​കാ​ന്‍ യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്‌​സ് ചേം​ബ​ര്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും കോ​ര്‍​പറേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗത്തിൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍ , ട്ര​ഷ​റ​ര്‍ റൂ​ഷ പി.​കു​മാ​ര്‍ , ഡി. ​മു​ര​ളീ​ധ​ര​ന്‍, നു​ജും കി​ച്ച​ന്‍ ഗാ​ല​ക്‌​സി, ഷി​ഹാ​ന്‍ ബ​ഷി, എ​ച്ച്. സ​ലീം, നാ​സ​ര്‍ ച​ക്കാ​ല​യി​ല്‍, എം. ​സി​ദ്ദീ​ഖ് മ​ണ്ണാ​ന്‍റ​യ്യം, എം.​പി.​ഫൗ​സി​യ ബീ​ഗം, സു​ഭാ​ഷ് പാ​റ​ക്ക​ല്‍ ,എം.​നെ​സ്‌​ല,ന​ഹാ​സ്, അ​ഡ്വ: രാ​ജേ​ഷ് നൗ​ഷാ​ദ്, സ​ജു.​എ​സ്, താ​ജു​ദ്ദീ​ന്‍, ഷം​നാ​ദ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.