കൊ​ ട്ടാ​ര​ക്ക​ര​യി​ലെ വിഐപിക​ൾ അ​തി​രാ​വി​ലെ വോ​ ട്ടു ചെ​യ്യും
Thursday, April 25, 2024 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ പ്ര​മു​ഖ​രെ​ല്ലാം രാ​വി​ലെ ത​ന്നെ ത​ങ്ങ​ളു​ടെ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ടു ചെ​യ്യും.ധ​ന​മ​ന്ത്രി കെ .​എ​ൻ. ബാ​ല​ഗോ​പാ​ൽ രാ​വി​ലെ എ​ട്ടി​നും ഒ​ൻ​പ​തി​നു​മി​ട​യി​ൽ കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലെ ബൂ​ത്ത് ന​മ്പ​ർ 88 ൽ ​വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.​

യു ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യും എം ​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ യു ​പി എ​സ് ലെ ​ബൂ​ത്തു ന​മ്പ​ർ 83 ൽ ​രാ​വി​ലെ ഏഴിന് ത​ന്നെ വോ​ട്ടു ചെ​യ്യും.

തു​ട​ർ​ന്ന് മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നാ​യി തി​രി​ക്കും. മു​ൻ എം ​എ​ൽ എ ​ഐ​ഷാ പോ​റ്റി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ബൂ​ത്തു ന​മ്പ​ർ 87ൽ ​രാ​വി​ലെ പത്തിന് മു​മ്പാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.

മു​ൻ എം ​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര യു ​പി എ​സ് ലെ ​ബൂ​ത്തു ന​മ്പ​ർ 79 ൽ ​രാ​വി​ലെ എട്ടിന് ​വോ​ട്ടു ചെ​യ്യും.എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥിഅ​രു​ൺ​കു​മാ​റി​ന് കാ​യം​കു​ള​ത്താ​ണ് വോ​ട്ട് .എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല​ക്ക് താ​മ​ര​ക്കു​ള​ത്തു​മാ​ണ് വോ​ട്ട് .

മ​ന്ത്രി കെ .​ബി. ഗ​ണേ​ഷ് കു​മാ​ർ മു​ൻ​കാ​ല​ങ്ങ​ളി​ലെ​ല്ലാം കൊ​ട്ടാ​ര​യി​ലാ​യി​ലാ​യി​രു​ന്നു വോ​ട്ടു ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് പ​ത്ത​നാ​പു​ര​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.