മാ​റ​ന​ല്ലൂ​ർ ക്രെ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സംഘടിപ്പിച്ചു
Wednesday, March 27, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​വി ബി​സി​ന​സി​ൽ നി​ർ​മി​ത ബു​ദ്ധി​യു​ടെ സ്വാ​ധീ​നം​ എ​ന്ന വി​ഷ​യ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ കോ​മേ​ഴ്സ് വകുപ്പും മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ടുമെ​ന്‍റും സം​യു​ക്ത​മാ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ്ര​ഫ. ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ, ഹാ​ൽ​ സിം​പ്ലി​ഫൈ സൊ​ല്യൂ​ഷ​ൻ ജി​ദ്ദ സ​ഹ സ്ഥാ​പ​ക​ൻ ഇ​സാം സി​ദ്ദി​ഖ്, ഡോ. ​ക്ലെ​യ​ർ വാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​മി​നാ​റി​ൽ ഇ​രു​പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. മാ​ർ ഈവാ​നി​യോ​സ് കോ​ളേ​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​റെ​ജി​ന സി​ബി ക്ളീ​റ്റ​സ് പ്ര​ബ​ന്ധ അ​വ​ത​ര​ണ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​കോ​ളജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ഡോ.പി.എ​സ്.ദേ​വ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു .

അ​ധ്യാ​പ​ക​രാ​യ എ​സ്.വി.ര​ഞ്ജി​ത , ​റോ​ണി തോ​മ​സ് മാ​ത്യു, ഡോ. ​മീ​ര കെ. ​ജെ. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.