പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി കാ​യി​ക​താ​രം
Saturday, April 27, 2024 6:49 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സ​മ്മ​തി​ദാ​നാ​വ​കാ​ശം എ​ല്ലാ​പേ​രും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് കാ​യി​ക​താ​രം ഓ​ടി​യെ​ത്തി വോ​ട്ടു ചെ​യ്തു.

മാ​ര​ത്തോ​ണ്‍ താ​രം എ​സ്. ബാ​ഹു​ലേ​യ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി​യ​ത്. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര​യി​ൽ നി​ന്നും പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യ ധ​നു​വ​ച്ച​പു​രം സ്കൂ​ള്‍ വ​രെ അ​ദ്ദേ​ഹം ഓ​ടി.

വി​വി​ധ പാ​ര്‍​ട്ടി​ക്കാ​രു​മാ​യി സൗ​ഹാ​ര്‍​ദ സം​ഭാ​ഷ​ണം ന​ട​ത്തി​യ അ​ദ്ദേ​ഹം കൊ​ടും​ചൂ​ടി​നെ അ​വ​ഗ​ണി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. ലിം​കാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ് ഉ​ട​മ കൂ​ടി​യാ​യ ബാ​ഹു​ലേ​യ​ന്‍ മു​ന്പും പ​ല ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ വ്യ​ത്യ​സ്ത ബോ​ധ​വ​ത്ക​ര​ണ പ്ര​യാ​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.