വ​ഴി​യി​ല്‍ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ കേസിൽ യുവാസ് അ​റ​സ്റ്റി​ല്‍
Thursday, April 25, 2024 6:25 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

വ​ട്ട​പ്പാ​റ ആം​ബി​വാ​ലി മു​ത്തു​ഹൗ​സി​ല്‍ അ​രു​ണ്‍​കു​മാ​ര്‍ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം 18നാ​യി​രു​ന്നു കേ​സി​നാ സ്പ​ദ​മാ​യ സം​ഭ​വം. മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ള്ളി​മു​ക്ക് കി​ഴ​ക്കേ മു​ക്കോ​ല മാ​ഞ്ഞാ​ന്‍ കോ​ള​നി ഭാ​ഗ​ത്തു​വ​ച്ചു മ​ണ്ണ​ന്ത​ല ല​ത ന​ഗ​ര്‍ ഹ​രി​ശ്രീ​യി​ല്‍ ഹ​രി​നാ​രാ​യ​ണ​നെ​യാ​ണ് പ്ര​തി​യാ​യ അ​രു​ൺ​കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ര്‍ ത​മ്മി​ല്‍ നേ​ര​ത്തെ പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഹ​രി​നാ​രാ​യ​ണ​ന്‍ കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ച​തോ​ടെ​യാ​ണ് അ​രു​ണ്‍​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. അ​രു​ൺ കു​മാ​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.