തി​രു​വ​ന​ന്ത​പു​ര​ത്തെ ടാ​ല​ന്‍റ് ഹ​ബ് ആ​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍
Wednesday, March 27, 2024 6:29 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വ​ന​ന്ത​പു​ര​ത്തെ ടാ​ല​ന്‍റ് ഹ​ബ് ആ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ര്‍​ഥി സം​വാ​ദ പ​രി​പാ​ടി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ തി​രു​വ​ന​ന്ത​പു​രം എ​ന്ന പേ​രി​ല്‍ ചി​ല പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ടെ​ക്നോ മാ​നു​ഫാ​ക്ച​റിം​ഗ് സെ​ന്‍റ​ര്‍, സ്പോ​ര്‍​ട്സ് പെ​ര്‍​ഫോ​മ​ന്‍​സ് അ​ക്കാ​ദ​മി എ​ന്നി​വ അ​ക്കൂ​ട്ട​ത്തി​ല്‍ ചി​ല​താ​ണ്.

മ​ത്സ്യ​ബ​ന്ധ​നം, ആ​രോ​ഗ്യ ടൂ​റി​സം എ​ന്നീ മേ​ഖ​ല​ക​ളി​ലും ചി​ല പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ക​ലാ​ല​യ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ സം​വാ​ദ​ങ്ങ​ളാ​കാം, പ​ക്ഷെ, ക​ലാ​പ​ങ്ങ​ള്‍ വേ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.