ആ​ദ്യ​ദി​നം തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ നാ​ല് പ​ത്രി​ക​ക​ൾ
Friday, March 29, 2024 5:35 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. ആ​ദ്യ​ദി​നം തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ നാ​ലു പേ​ർ പ​ത്രി​ക ന​ൽ​കി. എ​സ്.​മി​നി (എ​സ്യു​സി​ഐ), ന​ന്ദാ​വ​നം സു​ശീ​ല​ൻ, ക്രി​സ്റ്റ​ഫ​ർ ഷാ​ജു, ജെ​ന്നി​ഫ​ർ.​ജെ.​റ​സ​ൽ (സ്വ​ത​ന്ത്ര​ർ) എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന് പ​ത്രി​ക ന​ൽ​കി.

ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​ദി​നം സ്ഥാ​നാ​ർ​ത്ഥി​ക​ളാ​രും പ​ത്രി​ക ന​ൽ​കി​യി​ല്ല.
മാ​ർ​ച്ച് 28, 30, ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന് വ​രെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി സ​ബ് ക​ള​ക്ട​ർ ആ​ൻ​ഡ് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​ശ്വ​തി ശ്രീ​നി​വാ​സ് മു​ൻ​പാ​കെ​യോ പ​ത്രി​ക ന​ൽ​കാം.