വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഗു​ഡ്സ് കാ​രിയ​ർ ടി​പ്പ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത പ​രിക്ക്
Friday, March 29, 2024 5:41 AM IST
വെ​ഞ്ഞാ​റ​മൂ​ട് : സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് ലീ​ലാ​ര​വി ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ഗു​ഡ്സ് കാ​രീ​യ​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ഗു​ഡ്സ് കാ​രീ​യ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദ് (45), ജോ​സ​ഫ് ജോ​ർ​ജ് (58) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് ഉ​ച്ച​ക്ക് 12 നാ​ണ് സം​ഭ​വം. ഗു​ഡ്സ് കാ​രീ​യ​ർ ടി​പ്പ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ഫോ​ർ​സ് എ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ട്ടു