ലേ​ബ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ജ​നസേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു
Tuesday, March 19, 2024 7:09 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ലേ​ബ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന പ​രി​ശീ​ല​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ​ർ​ക്കാ​രി​ത​ര ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളും മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക്ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ മ​റ്റ് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​പ​ഭോ​ക്താ​വി​ന് ല​ഭ്യ​മാ​ക്കു​ക, സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് യ​ഥാ​സ​മ​യം വി​ദ​ഗ്ധ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ക, അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ൾ ആ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ലേ​ബ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 സെ​ന്‍റ​റു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ഇ ​നെ​റ്റ് ജ​ന​സേ​വ​ന കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​താ​ണ് കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ്. കെ​എ​ൽ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ ​നെ​റ്റ് ജ​ന​സേ​വ​ന കേ​ന്ദ്രം ഫൗ​ണ്ട​ർ ലൂ​സി​ഫ​ർ, കാ​രി​ത്താ​സ് ഇ​ന്ത്യ ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​വി. ഹ​രി​ദാ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, കേ​ര​ള ലേ​ബ​ർ മൂ​വേ​മെ​ന്‍റ് രൂ​പ​ത കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു പോ​ൾ, കോ​ഡി​നേ​റ്റ​ർ മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സു​ക​ൾ​ക്ക് ഇ ​നെ​റ്റ് ജ​ന​സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​രാ​യ പി.​ജെ. ഹെ​ൽ​ന, ലി​ഷ അ​പ്പു​കു​ട്ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.