പോ​സ്റ്റ​ർ, ബാ​ന​ർ, കൊ​ടി തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്തു
Thursday, March 28, 2024 5:51 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡും ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡും 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ 906 പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും ചു​വ​രെ​ഴു​ത്തും നീ​ക്കം ചെ​യ്തു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 601 പോ​സ്റ്റ​റു​ക​ൾ, 264 ബാ​ന​റു​ക​ൾ, 41 കൊ​ടി​ക​ളു​മാ​ണ് മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി നീ​ക്കം ചെ​യ്ത​ത്. 17 മു​ത​ൽ 26 വ​രെ 4671 പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും നീ​ക്കം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.