വ​നി​ത​ക​ൾ​ക്കു​ള്ള ഇ​രു​ച​ക്രവാ​ഹ​ന വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, March 29, 2024 5:08 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ജി​ല്ല​യി​ലെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ’വി​മ​ൻ ഓ​ണ്‍ വീ​ൽ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന 200 സ്കൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ദേ​ശീ​യ ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക​ൾ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ അ​ന​ന്തു കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ദി​നേ​ശ​ൻ, വ​ർ​ഗീ​സ് പാ​റ​തോ​ട്ടം, സി​സ്റ്റ​ർ മേ​രി നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​യ്യ​ൽ മെ​ഷി​ൻ, കോ​ഴി​ക്കൂ​ട്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ് ടോ​പ് എ​ന്നി പ​ദ്ധ​തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ൽ ജോ​യി​ന്‍റ് വോ​ള​ണ്ട​റി ആ​ക്ഷ​ൻ ഫോ​ർ ലീ​ഗ​ൽ ആ​ർ​ട്ട​ർ​നേ​റ്റീ​വ്സ് ജ്വാ​ല, പാ​റ​തോ​ട്ടം ക​ർ​ഷ​ക വി​ക​സ​ന​സ​മി​തി, വി​മ​ൻ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ, ആ​ർ​ഷ​ഭാ​ര​ത് എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.