വ്യാ​പാ​രി മ​രി​ച്ച നി​ല​യി​ൽ
Friday, April 26, 2024 3:22 AM IST
മ​ല്ല​പ്പ​ള്ളി: മു​ൻ റേ​ഷ​ൻ​ക​ട വ്യാ​പാ​രി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. മ​ല്ല​പ്പ​ള്ളി പ​രി​യാ​രം മാ​മ്മൂ​ട്ടി​ൽ ഞാ​ലി​പ്ലാ​വു​ങ്ക​ൽ ചെ​റി​യാ​ൻ മ​ത്താ​യി (അ​നി​യ​ൻ-84)​യെ​യാ​ണ് ഇന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദിവസമായി പ​ത്രം എ​ടു​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പ​റ​യു​ന്നു. ഭാ​ര്യ മ​രി​ച്ച​തു മു​ത​ൽ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. തു​ണ്ടി​യ​കു​ള​ത്ത് റേ​ഷ​ൻ ക​ട ന​ട​ത്തി​യി​രു​ന്നു. കീഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.