ഡോ.​ റീ​ന തോ​മ​സ് പു​ഷ്പ​ഗി​രി പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റു
Saturday, April 27, 2024 3:21 AM IST
തി​രു​വ​ല്ല: നെ​ഫ്റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​റീ​ന തോ​മ​സ് പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റു.
മൂ​ന്നു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല ഒ​ഴി​യു​ന്ന ഡോ. ​ടോ​മി ഫി​ലി​പ്പ് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യി തു​ട​രും.

പു​തി​യ പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​യ​മ​നം പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി സി​ഇ​ഒ ഫാ. ​ബി​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി പു​തി​യ പ്രി​ൻ​സി​പ്പ​ലി​നു പൂ​ച്ചെ​ണ്ടും പൊ​ന്നാ​ട​യും ന​ൽ​കി സ്വീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ, ഡോ. ​രാ​ജ​ൻ ജോ​സ​ഫ് മാ​ഞ്ഞൂ​രാ​ൻ, ഡോ. ​സാ​ജ​ൻ ടി. ​അ​ല​ക്സ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചു​മ​ത​ല​യൊ​ഴി​ഞ്ഞ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ഫി​ലി​പ്പി​ന് ഫാ. ​ഐ​സ​ക് പ​റ​പ്പ​ള്ളി പൂ​ച്ചെ​ണ്ടും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു.