മേലാറ്റൂർ: മേലാറ്റൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർമാരുടെ നിയമനത്തിൽ അർഹരെ തഴഞ്ഞു സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും നൽകിയ തീരുമാനം പുനഃപരിശോധിക്കുക, അർഹതപ്പെട്ട ഉദ്യോഗാർഥികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു. പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ. അജിത്പ്രസാദ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ ബി. മുസമ്മിൽഖാൻ, സി. അബ്ദുൾകരീം, വി.പി. മുജീബ് റഹ്മാൻ, മുഹമ്മദ് ത്വയ്യിബ്, സി.യു. അബ്ദുസമദ്, എ.പി. അബ്ദുൾ ലത്തീഫ്, പി. അബു, പി. സൈതലവി, വി. കരുണ, പാതിരമണ്ണ മുസ്തഫ എന്നിവർ പ്രസംഗിച്ചു. കെ. അബൂബക്കർ, യു.ടി. മുൻഷിർ, കെ. മുഹമ്മദ്, കുന്നത്ത് ചന്ദ്രൻ, ഷാജിപുല്ലിക്കുത്ത്, ശിഹാബ് മനഴി, എ.കെ.അബ്ദുൾഹമീദ്, മുഹമ്മദ് അലി പാതിരമണ്ണ, ഇല്ല്യാസ് അയലക്കര, റംലത്ത എരൂത്ത്, കെ.പി ജുമൈല, എ.പി.സക്കീന, എ.ടി അലിഹാജി, നാരായണൻ മാഞ്ചേരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.