സുൽത്താൻ ബത്തേരി: ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്ഷാമ ബത്ത കുടിശിക നാല് ഗഡു അനുവദിക്കുക, ലീവ് സറർ പുനഃസ്ഥാപിക്കുക, മെഡിസിപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിനി സിവിൽ സ്റ്റേഷന് മുന്പിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു.
കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. പി.ജെ. ഷൈജു, ജോർജ് സെബാസ്റ്റ്യൻ, ആർ. രാംപ്രമോദ്, പി.ടി. സന്തോഷ്, ബെൻസി ജേക്കബ്, അബ്ദുൾ ഗഫൂർ, ജി. പ്രവീണ്‍കുമാർ, പി.പി. ശശിധരക്കുറുപ്പ്, കെ. സുബ്രമണ്യൻ, അൻവർ സാദത്ത്, സുരേന്ദ്രബാബു, സാബു ഏബ്രഹാം, കെ.വി. മനേഷ്, എം.സി. ജോസഫ്, സെന്തിൻകുമാർ, ഏബ്രഹാം, ജയൻ, കെ.എച്ച്. അഫ്സൽ, വിപിൻ എന്നിവർ പ്രസംഗിച്ചു.