പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ റോ​ഡ് റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്ന്
Wednesday, May 1, 2024 8:23 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ നി​ന്നു പു​ൽ​പ്പ​ള്ളി വ​രെ​യു​ള്ള റോ​ഡ് റീ ​ടാ​റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ജി​ല്ല​യി​ലെ മി​ക്ക റോ​ഡു​ക​ളും റീ ​ടാ​റ് ചെ​യ്ത് പു​തു​ക്കി നി​ർ​മി​ക്കു​ന്പോ​ഴും ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി 20 വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞി​ട്ടും പെ​രി​ക്ക​ല്ലൂ​ർ-​മു​ള്ള​ൻ​കൊ​ല്ലി-​പു​ൽ​പ്പ​ള്ളി റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്. പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ-​ബ​ത്തേ​രി റോ​ഡ് ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ൻ​പ് കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച​താ​ണ്.

35 കി​ലോ​മീ​റ്റ​റു​ള്ള റോ​ഡി​ന്‍റെ പു​ൽ​പ്പ​ള്ളി മു​ത​ൽ ബ​ത്തേ​രി വ​രെ​യു​ള്ള റോ​ഡ് നേ​ര​ത്തെ റീ ​ടാ​ർ ചെ​യ്തു​വെ​ങ്കി​ലും പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ റോ​ഡ് റീ ​ടാ​ർ ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. പു​ൽ​പ്പ​ള്ളി മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​റി​ൽ പ​ല ഭാ​ഗ​വും ത​ക​ർ​ന്നു. മു​ള്ള​ൻ​കൊ​ല്ലി, ചാ​ച്ചി​ക്ക​വ​ല, മാ​ട​ൽ പ​ട്ടാ​ണി​ക്കു​പ്പ്, പെ​രി​ക്ക​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​രി​ക് ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

പു​ൽ​പ്പ​ള്ളി​യി​ൽ താ​ഴെ അ​ങ്ങാ​ടി മു​ത​ൽ ടൗ​ണ്‍ വ​രെ വീ​തി കൂ​ട്ടി​യ​പ്പോ​ഴും പെ​രി​ക്ക​ല്ലൂ​രി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടാ​ൻ ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ബ​ത്തേ​രി മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ​യു​ള്ള റോ​ഡ് വീ​തി കൂ​ട്ടി റീ ​ടാ​ർ ചെ​യ്യു​ന്ന​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ജ​ന​ത്തി​ര​ക്കേ​റി​യ റോ​ഡ് റീ ​ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.