കെ​എ​സ്ഇ​ബി സ​ർ​വീ​സ് ലൈ​ൻ പൊ​ട്ടി​വീ​ണ് ദേശീയ പാതയിൽ ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു
Wednesday, May 1, 2024 8:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ച​ര​ക്കു​വാ​ഹ​നം ത​ട്ടി കെ​എ​സ്ഇ​ബി സ​ർ​വീ​സ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത് ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സ​ർ​വീ​സ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. വ​ണ്‍​വേ​യി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് സ​ർ​വീ​സ് ലൈ​ൻ പൊ​ട്ടി​വീ​ണ​തു​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം. ലൈ​ൻ പു​ന​സ്ഥാ​പി​ച്ചാ​ണ് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്. പ​ക​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​പ്പി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.