സ​മൃ​ദ്ധ കു​ടും​ബം: സാ​ന്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Friday, May 3, 2024 6:25 AM IST
മാ​ന​ന്ത​വാ​ടി: ഡ​ബ്ല്യു​എ​സ്എ​സ്എ​സി​ന്‍റെ സ​മൃ​ദ്ധ​കു​ടും​ബം ഒ​ന്നാം ഘ​ട്ട പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ 100 കു​ടു​ബ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

സ​മൂ​ഹ​ത്തി​ൽ നി​ർ​ധ​ന​രും നി​രാ​ശ്ര​യ​രു​മാ​യി ക​ഷ്ട​പ്പെ​ടു​ന്ന കു​ടു​ബ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ഉ​ള്ള പ​ദ്ധ​തി​യാ​ണ് സ​മൃ​ദ്ധ​കു​ടും​ബം. വി​വി​ധ​ങ്ങ​ളാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് സു​സ്ഥി​ര വ​രു​മാ​ന മാ​ർ​ഗ​വും അ​ന്ത​സു​റ്റ ജീ​വി​താ​വ​സ്ഥ​യും ഉ​റ​പ്പാ​ക്കു​ക വ​ഴി അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന​താ​ണ് സ​മൃ​ദ്ധ കു​ടും​ബം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം 1500 രൂ​പ വീ​തം അ​ഞ്ച് വ​ർ​ഷം പ​ദ്ധ​തി സ​ഹാ​യം ന​ൽ​കി. കൂ​ടാ​തെ ഈ ​അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും തു​ല്യ ബാ​ധ്യ​ത സം​ഘ​ങ്ങ​ളും രൂ​പീ​ക​രി​ച്ച് ബാ​ങ്കു​ക​ളി​നി​ന്നും വാ​യ്പ​ക​ൾ എ​ടു​ത്ത് വി​വി​ധ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച കു​ടു​ബ​ങ്ങ​ളു​ടെ അ​വ​സാ​ന ഗ​ഡു തു​ക വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചി​ഞ്ചു മ​രി​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷീ​ന ആ​ന്‍റ​ണി, ആ​ലി​സ് സി​സി​ൽ, ഷി​ല്ലി ജോ​സ​ഫ്, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.