മേ​രി മാ​താ കോ​ള​ജി​ൽ നാ​ക് സ​ന്ദ​ർ​ശ​നം
Wednesday, May 8, 2024 6:01 AM IST
മാ​ന​ന്ത​വാ​ടി: ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ഠ്യ, പാ​ഠ്യേ​ത​ര, ഭൗ​തി​ക, ഗ​വേ​ഷ​ണ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ന​ട​ത്ത​പ്പെ​ടു​ന്ന നാ​ക് സ​ന്ദ​ർ​ശ​നം ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ മേ​രി മാ​താ കോ​ള​ജി​ൽ ന​ട​ത്തു​ന്നു.

ത​മി​ഴ്നാ​ട്, ഗാ​ന്ധി ഗ്രാം ​റൂ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ്ര​ഫ​സ​ർ ഡോ. ​സേ​തു രാ​മ​ൻ മാ​ത്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​ൻ ആ​യ ക​മ്മി​റ്റി​യി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ.​പി.​സി. പ​ട്നാ​യി​ക്, മ​ഹാ​രാ​ഷ്ട്ര​യി​ലെ സാ​കേ​ത് കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കൃ​ഷ്ണ​മ രാ​ജു സം​ഗ​രാ​ജു എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ ആ​ണ്.

കോ​ള​ജി​ലെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തോ​ടൊ​പ്പം അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്, വി​ദ്യാ​ർ​ഥി, പൂ​ർ​വ വി​ദ്യാ​ർ​ഥി, ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ളു​മാ​യും സം​വ​ദി​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ 8.30 ന് ​തു​ട​ങ്ങു​ന്ന സ​ന്ദ​ർ​ശ​നം 10ന് ​വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.

നാ​ലാ​മ​ത് ത​വ​ണ​യാ​ണ് മേ​രി മാ​താ കോ​ള​ജി​ൽ ഈ ​സ​ന്ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​ബി​ച്ച​ൻ ചേ​ല​ക്ക​പ്പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​പി. ഷാ​ജു, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി. ബി​ന്ദു, പി​ആ​ർ​ഒ റെ​ജി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.