കൊശമറ്റം ഫിനാൻസ് 300 കോടിയുടെ കടപത്രങ്ങളുമായി വിപണിയിൽ
Friday, September 18, 2020 11:06 PM IST
കോട്ടയം: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ആയിരം രൂപ മുഖവിലയുള്ള 300 കോടിയുടെ കടപത്രങ്ങൾ വിപണിയിലെത്തിച്ചു.
ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങൾ മുഖേനയാണ് കന്പനി മൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നത്. 400 ദിവസം മുതൽ 84 മാസം വരെ കാലാവധിയിൽ സ്വീകരിക്കുന്ന നിക്ഷേപ പദ്ധതികൾ ഇതിലുണ്ടെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ.ചെറിയാൻ പറഞ്ഞു.