മഴയത്തൊരു ടെസ്റ്റ്
Friday, December 13, 2019 12:01 AM IST
റാവൽപിണ്ടി: പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിലേക്ക് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തിയപ്പോൾ രസംകൊല്ലിയായി മഴ. പാക്കിസ്ഥാൻ x ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ ഭൂരിപക്ഷം സമയവും മഴകൊണ്ടുപോയി. 18.2 ഓവർ മാത്രമാണ് ഇന്നലെ മത്സരം നടന്നത്.
വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം രണ്ടാംദിനത്തെ മത്സരം അവസാനിക്കുന്പോൾ ശ്രീലങ്ക ആറിന് 263 എന്ന നിലയിലാണ്. ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ (72 നോട്ടൗട്ട്), ക്യാപ്റ്റൻ ദിമുത് കരുണരത്നെ (59) എന്നിവർ അർധസെഞ്ചുറി നേടി.