ബാഴ്സ, ബയേണ്‍...
Friday, October 22, 2021 1:40 AM IST
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇയിൽ ബാഴ്സലോണ ആദ്യജയം സ്വന്തമാക്കിയപ്പോൾ ബയേണ്‍ മ്യൂണിക് തുടർച്ചയായ മൂന്നാം മത്സരത്തിലും വെന്നിക്കൊടി പാറിച്ചു.
ജെറാർഡ് പിക്വെയുടെ (36’) ഗോളിലാണ് യുക്രെയ്ൻ ക്ലബ്ബായ ഡൈനാമോ കീവിനെതിരേ ബാഴ്സലോണ ജയിച്ചത്. ബാഴ്സയ്ക്കായി ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള താരമായി പിക്വെ (34 വർഷവും 260 ദിവസവും). 2020 ഡിസംബറിനുശേഷം ചാന്പ്യൻസ് ലീഗിൽ ബാഴ്സ നേടുന്ന ആദ്യജയമാണിത്.
ലെറോയ് സനെയുടെ (70’, 84’) ഇരട്ടഗോളാണു ബയേണിന്റെ ഹൈലൈറ്റ്. പോർച്ചുഗൽ ക്ലബ്ബായ ബെൻഫിക്കയെ അവരുടെ തട്ടകത്തിൽവച്ച് 4-0നാണ് ബയേണ്‍ കീഴടക്കിയത്. റോബർട്ട് ലെവൻഡോവ്സ്കി (82’) ഒരു ഗോൾ നേടി. ഒന്ന് സെൽഫായെത്തി.