ബാസ്കറ്റ് ചാന്പ്യൻസ്
Tuesday, September 12, 2023 12:41 AM IST
ഇരിങ്ങാലക്കുട: 38-ാമത് ഡോണ്‍ ബോസ്കോ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ എസ്എച്ച് തേവരയും ഗിരിദീപം ബഥനിയും ചാന്പ്യന്മാർ.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി ഫൈനലിൽ കൊരട്ടി ലിറ്റിൽ ഫ്ളവറിനെ കീഴടക്കി. സ്കോർ: 88-68. പെണ്‍കുട്ടികളുടെ ഫൈനലിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസിനെയാണു തേവര എസ്എച്ച് തോൽപ്പിച്ചത്, 59-43.