ജോര്‍ജ് സക്കറിയ പ്രസിഡന്റ്
Tuesday, June 17, 2025 11:00 PM IST
കോട്ടയം: വിരമിച്ച ബാസ്കറ്റ്ബോള്‍ താരങ്ങളുടെ ചാരിറ്റബിള്‍ സൊസൈറ്റിയായ ടീം റീബൗണ്ടിന്റെ പ്രസിഡന്റായി ജോര്‍ജ് സക്കറിയ തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് ഇഖ്ബാലിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ്. തിരുവല്ല സ്വദേശിയാണ് ജോര്‍ജ്. ലീലാമ്മ സന്തോഷ്, ജീന സക്കറിയ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.