ബ്ലൈന്‍ഡ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗ്
Saturday, June 21, 2025 12:27 AM IST
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച പ്രഥമ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തില്‍നിന്നുള്ള ത്രീ ടു വണ്‍ ഹീറോസിന് രണ്ടാംസ്ഥാനം.
ലീഗ് റൗണ്ടില്‍ ഒന്നാംസ്ഥാനക്കാരായി എത്തിയ ടീം ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റു.
വനിതാ വിഭാഗത്തില്‍ ത്രീ ടു വണ്‍ ഹീറോസ് മൂന്നാം സ്ഥാനത്തെത്തി. അഹമ്മദാബാദിലെ കിംഗ്സ് ടര്‍ഫ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങള്‍.