x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ട​ത്തി​ലെ ഇ​ന്ദ്ര​ജാ​ലം

ടി.​എം. ജ​യിം​സ്
Published: March 7, 2026 11:03 AM IST | Updated: March 7, 2026 11:03 AM IST

ഒ​രേ​ക്ക​റോ​ളം പ​റ​മ്പ്. അ​തി​ൽ 350 ഇ​നം കു​രു​മു​ള​ക്. 22 ഇ​നം കാ​പ്പി. ഇ​തി​നി​ട​യി​ൽ മ​റ്റു കൃ​ഷി​ക​ൾ. കു​ടും​ബം പോ​റ്റു​ന്ന​തി​നും ഭേ​ദ​പ്പെ​ട്ട തു​ക മി​ച്ചം പി​ടി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന വാ​ർ​ഷി​ക വ​രു​മാ​നം. ഇ​തൊ​രു ഇ​ല്ലാ​ക്ക​ഥ​യ​ല്ല. വ​യ​നാ​ട് മു​ട്ടി​ൽ വാ​ര്യാ​ടു​കു​ന്നി​ലെ പു​തു​ക്കു​ടി മു​ഹ​മ്മീ​ദ് അ​ലി കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ൽ അ​നു​ഭ​വി​ച്ച​റി​യാം കൃ​ഷി​യി​ട​ത്തി​ലെ ഇ​ന്ദ്ര​ജാ​ലം.

അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​പ്പു​നി​ർ​ത്തി കൈ​ക്കോ​ട്ടും ക​ത്തി​യു​മാ​യി മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​ണ് മു​ഹ​മ്മ​ദ് അ​ലി. അ​ത് വെ​റു​തെ​യാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ വ​യ​നാ​ടി​നാ​കെ അ​ഭി​മാ​ന​ത്തോ​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​വു​ന്ന ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി മു​ഹ​മ്മ​ദ് മാ​റി. ഈ ​നേ​ട്ട​ത്തി​നു മു​ന്പി​ൽ ആ​രാ​ധ​ന​യോ​ടെ ശി​ര​സ് ന​മി​ക്കു​ക​യാ​ണ് കാ​ർ​ഷി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ.

തൊ​ടി​യി​ലെ കു​രു​മു​ള​ക്, കാ​പ്പി ഇ​ന​ങ്ങ​ളി​ൽ പ​ല​തും ഇ​രു​ത്തം​വ​ന്ന ഗ​വേ​ഷ​ക​ന്‍റെ സാ​മ​ർ​ഥ്യ​ത്തോ​ടെ മു​ഹ​മ്മ​ദ് സ്വ​യം വി​ക​സി​പ്പി​ച്ച​താ​ണ്. കു​രു​മു​ള​ക് ഇ​ന​ങ്ങ​ളി​ൽ ഏ​ഴു​വ​ര​യ​ൻ, മൈ​ലാ​ടു​മു​ണ്ടി, ബോ​ൾ​ട്ട് എ​ന്നി​വ​യ്ക്ക് പേ​റ്റ​ന്‍റ് സ്വ​ന്തം പേ​രി​ൽ കു​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

നാ​ലു​വ​ർ​ഷം​മു​ന്പ് മു​ഹ​മ്മ​ദ് അ​ലി​യു​ടെ കൃ​ഷി​ഭൂ​മി​യി​ൽ 126 ഇ​നം കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് നി​ര​ന്ത​ര അ​ധ്വാ​ന​ത്തി​ലൂ​ടെ 350 ആ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ൽ 80 എ​ണ്ണം കു​റ്റി​ക്കു​രു​മു​ള​ക് ഇ​ന​ങ്ങ​ളാ​ണ്.

ജ്വാ​ല, വ​ന​മു​ണ്ടി, പ​ന്നി​യൂ​ർ മോ​ഹി, പാ​മ്പൻ, വൈ​ഗ, വൈ​ശാ​ലി, പി​ബി വ​ണ്‍, മു​ത്തു​മ​ണി, മേ​ൻ​മ, സൂ​പ്പ​ർ ബോ​ൾ​ട്ട്, ജീ​വ, യ​വ​ന​പ്രി​യ, ഗ​രു​ഡ​മു​ണ്ടി, വൈ​ര​മു​ണ്ടി, ഇ​ല​നാ​ന്പ​ൻ, വീ​ര​മു​ണ്ടി, വാ​ലി, സൂ​പ്പ​ർ ഗോ​ൾ​ഡ്.... ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് മു​ഹ​മ്മ​ദ് വി​ക​സി​പ്പി​ച്ച കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ.

ര​ണ്ടു മാ​സം ഇ​ട​വി​ട്ട് വി​ള​വെ​ടു​ക്കാ​വു​ന്ന​താ​ണ് പ​ല ക​രു​മു​ള​ക് ഇ​ന​ങ്ങ​ളും. ആ​ണ്ടു​തോ​റും കു​റ്റി​ക്കു​രു​മു​ള​ക് ചെ​ടി​ക​ളി​ൽ​നി​ന്നു ഏ​ക​ദേ​ശം ര​ണ്ട​ര ക്വി​ന്‍റ​ലും മ​റ്റി​ന​ങ്ങ​ളി​ൽ​നി​ന്നു അ​ഞ്ച് ക്വി​ന്‍റ​ലി​ന​ടു​ത്തും വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് പ​റ​യു​ന്നു.

അ​റ​ബി​ക്ക, റോ​ബ​സ്റ്റ, കാ​ളി​ന്ദി, എ​ച്ച്ആ​ർ​സി തു​ട​ങ്ങി​യ​വ പ​റ​ന്പി​ലെ കാ​പ്പി ഇ​ന​ങ്ങ​ളാ​ണ്. 37 ചാ​ക്ക് ഉ​ണ്ട​ക്കാ​പ്പി​യാ​ണ് ഒ​രു വ​ർ​ഷം ശ​രാ​ശ​രി വി​ള​വ്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് മു​ഹ​മ്മ​ദ് പു​ൽ​പ്പ​ള്ളി​ക്ക​ടു​ത്ത് പാ​ടി​ച്ചി​റ​യി​ൽ കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് ജോ​ലി​ക്കു പോ​യി​രു​ന്നു.

അ​ക്കാ​ല​ത്ത് മ​ന​സി​ൽ നാ​ന്പി​ട്ട​താ​ണ് സ്വ​ന്ത​മാ​യി ഇ​ത്ത​രി മ​ണ്ണു​ണ്ടാ​കു​ന്പോ​ൾ കു​രു​മു​ള​ക് കൃ​ഷി ന​ട​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം. 21-ാം വ​യ​സി​ൽ വി​വാ​ഹി​ത​നാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഹ​മ്മ​ദ് അ​ലി ഭൂ​വു​ട​മ​യാ​യ​ത്.

ഭാ​ര്യ​വീ​ട്ടു​കാ​ർ വി​വാ​ഹ സ​മ്മാ​ന​മാ​യി 50 സെ​ന്‍റ് ഭൂ​മി​യാ​ണ് ന​ൽ​കി​യ​ത്. പി​ന്നീ​ട് മാ​ണ്ടാ​ടി​ൽ കു​ടും​ബ​സ്വ​ത്തി​ന്‍റെ വി​ഹി​ത​മാ​യും കു​റ​ച്ചു ഭൂ​മി ല​ഭി​ച്ചു.

സ്വ​ന്തം മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​തി​നി​ടെ കു​ട​കി​ൽ ഇ​ഞ്ചി​ക്കൃ​ഷി​ക്കു പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് പു​തി​യ കാ​പ്പി, കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു മു​ഹ​മ്മ​ദ് ഓ​ർ​ക്കു​ന്നു.

 

K-Rail Survey

ഇ​ഞ്ചി​ക്കൃ​ഷി​ക്കു പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ കാ​പ്പി​ച്ചെ​ടി​ക​ളി​ൽ ഗ്രാ​ഫ്റ്റിം​ഗ് ന​ട​ത്തു​ന്ന​ത് മു​ഹ​മ്മ​ദ് ശ്ര​ദ്ധ​യോ​ടെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​ഞ്ചി​ക്കൃ​ഷി ന​ഷ്ട​ത്തി​ലാ​യ​തി​ന്‍റെ വേ​ദ​ന​യു​മാ​യി കു​ട​കി​ൽ​നി​ന്നു മ​ട​ങ്ങുമ്പോ​ൾ സ്ഥ​ലം ഉ​ട​മ ഏ​താ​നും കാ​പ്പി​ത്തൈ​ക​ളും ര​ണ്ടു സ്റ്റം​പും മു​ഹ​മ്മ​ദി​നു ന​ൽ​കി.

മാ​ണ്ടാ​ടി​ലെ ഭൂ​മി​യി​ൽ ന​ട്ടു​പ​രി​പാ​ലി​ച്ച ഇ​വ​യി​ൽ​നി​ന്നാ​ണ് പു​ത്ത​ൻ കാ​പ്പി ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​ത്. കാ​പ്പി​ച്ചെ​ടി​ക​ളി​ൽ 18 അ​ടി​യോ​ളം ഉ​യ​രം വ​യ്ക്കു​ന്ന​തും ഉ​യ​ർ​ന്ന വി​ള​വ് ല​ഭി​ക്കു​ന്ന​തു​മാ​യ ഇ​ന​ങ്ങ​ളു​ണ്ട്. കാ​പ്പി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പു​തി​യ കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യി​ട്ട​ത്.

രാ​സ വ​ളം-​കീ​ട​നാ​ശി​നി​ക​ളെ അ​ക​റ്റി​നി​ർ​ത്തി​യാ​ണ് മു​ഹ​മ്മ​ദി​ന്‍റെ കൃ​ഷി. സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച വ​ള​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ പ​യോ​ഗി​ക്കു​ന്ന​ത്. ഭാ​ര്യ റം​ല​യും മ​ക്ക​ൾ റം​ഷീ​ന, ജു​ബൈ​രി​യ, ഹ​ന്ന ഫാ​ത്തി​മ എ​ന്നി​വ​രു​മാ​ണ് കൃ​ഷി​യി​ലും ഗ​വേ​ഷ​ണ​ത്തി​ലും 51കാ​ര​നാ​യ മു​ഹ​മ്മ​ദി​ന്‍റെ സ​ഹാ​യി​ക​ൾ. കൃ​ഷി​ഭ​വ​നി​ലെ​ത്തി ഉ​പ​ദേ​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​ൽ അ​ദ്ദേ​ഹം മ​ടി​കാ​ട്ടാ​റി​ല്ല.

2018ലെ ​പ്ര​ള​യ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ കു​രു​മു​ള​കു​കൃ​ഷി അ​പ്പാ​ടെ ക​ഥാ​വ​ശേ​ഷ​മാ​യി​രു​ന്നു. പി​ന്നീ​ടു ന​ട്ടു​വ​ള​ർ​ത്തി​യ​താ​ണ് ഇ​പ്പോ​ഴു​ള്ള​ത്. വി​ക​സി​പ്പി​ച്ച കു​രു​മു​ള​ക് ഇ​ന​ങ്ങ​ളു​ടെ നാ​മ​മാ​ത്ര വി​ൽ​പ്പ​ന മാ​ണ്ടാ​ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ മു​ഹ​മ്മ​ദ് അ​ലി ന​ട​ത്തു​ന്നു​ണ്ട്.

പു​തി​യ കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ദ്യ​യെ​ക്കു​റി​ച്ച​റി​യാ​ൻ പ​ല​രും അ​ടു​ത്തു​കൂ​ടി​യെ​ങ്കി​ലും അ​വ​ർ​ക്കു​മു​ന്പി​ൽ ഇ​ദ്ദേ​ഹം മ​ന​സ് തു​റ​ന്നി​ട്ടി​ല്ല.

കാ​പ്പി, കു​രു​മു​ള​ക് കൃ​ഷി​ക​ളി​ൽ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നു ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​ൻ പെ​പ്കോ​ഫ് ലാ​ൻ​ഡ്(pepcofland)​എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ മു​ഹ​മ്മ​ദ് അ​ലി ന​ട​ത്തു​ന്നു​ണ്ട്.

ഫോ​ണ്‍: 7012246157

Tags : Karshakan Agriculture

Recent News

Corehub Up