x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ക്കെ​ണി​യി​ലും നെ​ൽ​കൃ​ഷി​യെ ത​ള്ളാ​തെ പാ​ല​ക്കാ​ട്ടെ സ്വാ​മി​മാ​ർ

ഫ്രാ​ൻ​സി​സ് ത​യ്യൂ​
Published: March 9, 2026 03:39 PM IST | Updated: March 9, 2026 03:39 PM IST

ക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലും ക​ട​ക്കെ​ണി​യി​ലും നെ​ൽ​കൃ​ഷി​യെ ത​ള്ളി​പ്പ​റ​യാ​തെ മ​ക്ക​ളെ​യെ​ന്ന​പ്പോ​ലെ കൃ​ഷി​യെ താ​ലോ​ലി​ക്കു​ന്ന നെ​ൽ​ക്ക​ർ​ഷ​ക​ർ ഇ​ന്നും നെ​ല്ല​റ​യാ​യ പാ​ല​ക്കാ​ട്ടു​ണ്ട്.

ന്യൂ​ന​പ​ക്ഷ​മാ​യി ചു​രു​ങ്ങു​ന്ന ഈ ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്നും പ​ഴ​യ പ്ര​താ​പം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച് പാ​ട​ങ്ങ​ളി​ൽ ക​ന​കം വി​ള​യി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ.

ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ കു​റി​ച്ചു​വ​യ്ക്കാ​തെ പാ​ര​ന്പ​ര്യ​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​ന്നു നെ​ല്ല​റ​യി​ൽ ശേ​ഷി​ക്കു​ന്ന​ത്. നെ​ല്ല​റ​യു​ടെ മു​ഖം മി​നു​ക്കു​ന്ന ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് പ​ടി​ഞ്ഞാ​റെ ക​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​സ്വാ​മി​ക്കും ശ​ങ്ക​ര​ൻ സ്വാ​മി​ക്കും ജീ​വ​നാ​ണ് നെ​ൽ​കൃ​ഷി.

അ​ത് ത​ങ്ങ​ൾ ധ​രി​ക്കു​ന്ന വെ​ള്ള വ​സ്ത്രം പോ​ലെ പ​രി​ശു​ദ്ധ​മാ​ക​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും നി​ർ​ബ​ന്ധ​വു​മാ​ണ്. ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലെ ശു​ദ്ധ​മാ​ണ് ഈ ​സ്വാ​മി​മാ​രു​ടെ മ​ന​സു​ക​ളും.

77 വ​യ​സു​ള്ള രാ​മ​കൃ​ഷ്ണ​സ്വാ​മി​യാ​ണ് മൂ​ത്ത​യാ​ൾ. 73 വ​യ​സു​ണ്ട് അ​നു​ജ​ൻ ശ​ങ്ക​ര​ൻ സ്വാ​മി​ക്കും. നെ​ൽ​കൃ​ഷി ഇ​ല്ലാ​തെ​യു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഇ​വ​ർ​ക്ക് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വ​ലി​യ ആ​റ​ക്ക ന​ന്പ​ർ ശ​ന്പ​ള​മു​ള്ള വൈ​റ്റ് കോ​ള​ർ ജോ​ലി​യെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​തും. കൃ​ഷി​യോ​ടു​ള്ള മോ​ഹം മൂ​ത്ത് ബാ​ങ്ക് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​ര​നൂ​റ്റാ​ണ്ടു മു​മ്പ് കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള രാ​മ​കൃ​ഷ്ണ​സ്വാ​മി ഈ ​രം​ഗ​ത്തെ ത്തു​ന്ന​ത്.

ബി​എ​സ്‌​സി ഫി​സി​ക്സി​ൽ ബി​രു​ദ​മു​ള്ള ശ​ങ്ക​ര​ൻ സ്വാ​മി​യെ ബാ​ങ്കു​ജോ​ലി തേ​ടി​യെ​ത്തി​യെ​ങ്കി​ലും കൃ​ഷി വി​ട്ടു ബാ​ങ്ക് ജോ​ലി​ക്ക് പോ​കാ​ൻ ശ​ങ്ക​ര​ൻ സ്വാ​മി​ക്കും മ​ന​സു വ​ന്നി​ല്ല.

മ​ണ്ണി​ന്‍റെ മ​ണ​വും ശു​ദ്ധ​വാ​യു​വും ഇ​ല്ലാ​തെ എ​ങ്ങ​നെ ഇ​ത്ര​യും മ​ണി​ക്കൂ​റു​ക​ൾ ഓ​ഫീ​സി​ൽ ഇ​രി​ക്കു​മെ​ന്ന ആ​ധി​യാ​യി​രു​ന്നു ജോ​ലി നി​യ​മ​ന​വു​മാ​യി ബാ​ങ്കു​കാ​ർ വീ​ട്ടി​ൽ വ​രു​ന്പോ​ഴെ​ക്കെ ശ​ങ്ക​ര​ൻ സ്വാ​മി​യെ അ​ല​ട്ടി​യി​രു​ന്ന​ത്.

ജൈ​വ​കൃ​ഷി​യു​ടെ മു​ന്നോ​ക്ക​കാ​രാ​ണ് ഈ ​ബ്രാ​ഹ്മ​ണ സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​വ​രു​ടെ വീ​ടി​നു പി​റ​കി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ 18 ഹെ​ക്ട​റി​ലു​ള്ള ജൈ​വ നെ​ൽ​കൃ​ഷി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഇ​തി​ൽ കൂ​ടു​ത​ൽ കൃ​ഷി​ഭൂ​മി​യും സ്വാ​മി​മാ​രു​ടെ​താ​ണ്. വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ശ​ങ്ക​ര​ൻ സ്വാ​മി. കൃ​ഷി​പോ​ലെ ഇ​ത്ര​യും ശ്രേ​ഷ്ഠ​മാ​യ ജോ​ലി വേ​റെ എ​ന്താ​ണു​ള്ള​തെ​ന്നാ​ണ് രാ​മ​കൃ​ഷ്ണ​സ്വാ​മി ചോ​ദി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യോ​ട് സ​ല്ല​പി​ച്ച് കൂ​ട്ടി​രി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന അ​നു​ഭൂ​തി മ​റ്റെ​വി​ടെ​നി​ന്നു കി​ട്ടും. ബാ​ങ്ക് ജോ​ലി ഉ​പേ​ക്ഷി​ച്ച് കൃ​ഷി ജീ​വി​ത​മാ​ർ​ഗ​മാ​ക്കി​യ​തി​ൽ ഇ​ന്നും നി​രാ​ശ​യോ വി​ഷ​മ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ്വാ​മി​മാ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.

വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ട​ൻ കു​ള്ള​ൻ തു​ട​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 23 പ​ശു​ക്ക​ളും ഇ​വ​രു​ടെ പ​ഴ​യ പ​ത്താ​യ​പ്പു​ര​ക്കു പി​റ​കി​ലു​ണ്ട്. ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ കു​റി​ച്ച് വ​ള​രെ ആ​ഴ​ത്തി​ൽ അ​റി​വു​ള്ള കാ​ട്ടു​ശേ​രി സ്വ​ദേ​ശി മ​ണി​യാ​ണ് പ​ണി​ക​ളി​ലെ സ​ഹാ​യി.

പാ​ട​ത്തെ ജൈ​വ കൃ​ഷി​യു​ടെ​യെ​ല്ലാം ക​രു​ത്ത് ചാ​ണ​ക​വും ഗോ​മൂ​ത്ര​വു​മാ​ണെ​ന്ന് ഇ​വ​ർ സ​മ​ർ​ഥി​ക്കു​ന്നു. 2007 മു​ത​ൽ തു​ട​ർ​ച്ച​യാ​യി പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി.

2008 ൽ ​ജൈ​വ നെ​ൽ​കൃ​ഷി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡും വ​ട​ക്ക​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ജൈ​വ നെ​ല്ല് അ​രി​യാ​ക്കി വി​ല്പ​ന​യു​മു​ണ്ട്. പു​ട്ടു​പൊ​ടി​യും അ​വി​ലും ഇ​വി​ടു​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.

വി​ദേ​ശ​ത്തു​ള്ള​വ​ർ നാ​ട്ടി​ലെ​ത്തി തി​രി​ച്ചു പോ​കുമ്പോൾ സ്വാ​മി​മാ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ത​വി​ടു​ക​ള​യാ​ത്ത അ​രി വാ​ങ്ങി​യാ​ണ് തി​രി​ച്ചു പോ​വു​ക. പാ​ട​ശേ​ഖ​ര​ത്തി​ന് ഓ​ർ​ഗാ​നി​ക് കൗ​ണ്‍​സി​ലി​ന്‍റെ പി​ജി​എ​സ് (പാ​ർ​ട്ടി​സി​പ്പേ​റ്റ​റി ഗാ​ര​ണ്ടി സി​സ്റ്റം​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ണ്ട്.

നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തു ത​ന്നെ വ​ള​രെ കു​റ​ച്ചു പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കാ​കും. ഉ​ത്പ​ന്ന​ത്തി​ൽ വി​ഷാം​ശ​മോ മ​റ്റു കെ​മി​ക്ക​ലു​ക​ളോ ഇ​ല്ലെ​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ സാ​ക്ഷ്യ​പ​ത്ര​മാ​ണി​ത്. 202 ത​രം കെ​മി​ക്ക​ൽ​സും ഇ​ല്ലെ​ന്നു​ള്ള​ത് ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഈ ​അം​ഗീ​കാ​രം.

18 വ​ർ​ഷ​ത്തോ​ള​മാ​യി രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ പ​ഴ​യ കാ​ല​ത്ത് പാ​ട​ങ്ങ​ളി​ൽ സു​ല​ഭ​മാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന നീ​ർ​ക്കോ​ലി പാ​മ്പും നാ​ട​ൻ മ​ത്സ്യ​ങ്ങ​ളും അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ ത​വ​ള​ക​ൾ, ഞ​ണ്ട്, ഞ​വി​ഞ്ഞി, മ​റ്റു ജ​ല​ജീ​വി​ക​ൾ, മ​ണ്ണി​ര തു​ട​ങ്ങി എ​ല്ലാം ഇ​വി​ടെ സ​മൃ​ദ്ധ​മാ​ണ്.

മ​ഞ്ഞ​ളി​പ്പ്, ഓ​ല​ക​രി​ച്ചി​ൽ, മു​ഞ്ഞ​ബാ​ധ, ചാ​ഴി​ക്കേ​ട് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് സ്വാ​മി​മാ​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ലൂ​ടെ യ​ഥാ​ർ​ഥ സ​ഹോ​ദ​ര സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക കൂ​ടി നാ​ട്ടു​കാ​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട് ഈ ​ക​ർ​ഷ​ക സ​ഹോ​ദ​ര​ങ്ങ​ൾ.

പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചും അം​ഗീ​ക​രി​ച്ചും ആ​ദ​രി​ച്ചു​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത യാ​ത്ര​ക​ളും. എ​ന്താ​ണ് അ​ങ്ങ​നെ ചെ​യ്ത​ത് എ​ന്നൊ​രു വാ​ക്ക് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കി​ല്ല.

കൃ​ഷി വി​ജ​യ​ങ്ങ​ളു​ടെ​യും ഒ​ന്നി​ച്ചു​ള്ള സം​തൃ​പ്ത​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ​യും ര​ഹ​സ്യ​വും ഇ​തു​ത​ന്നെ​യാ​ക​ണം. അ​വി​വാ​ഹി​ത​നാ​ണ് മൂ​ത്ത​യാ​ൾ രാ​മ​കൃ​ഷ്ണ​സ്വാ​മി. അ​നു​ജ​ൻ ശ​ങ്ക​ര​ൻ സ്വാ​മി വി​വാ​ഹി​ത​നാ​ണ്.

ഭാ​ര്യ: ല​ക്ഷ്മി. ന​ര​സിം​ഹ​നും പ​ത്മ​യും മ​ക്ക​ൾ. കു​സാ​റ്റി​ൽ നി​ന്നും ഫി​സി​ക്സി​ൽ പി​ജി ക​ഴി​ഞ്ഞി​ട്ടു​ള്ള മ​ക​ൻ അ​ച്ഛ​നൊ​പ്പം കൃ​ഷി​പ​ണി​ക​ളി​ലു​ണ്ട്. മ​ക​ൾ പ​ത്മ അ​സി​സ്റ്റ​ന്‍റ് ഫ്ര​ഫ​സ​റാ​യി ചേ​ർ​ത്ത​ല​യി​ലെ കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്നു.

Tags : Karshakan Agriculture

Recent News

Corehub Up