കാമ്പസ് പ്ലേസ്‌മെന്‍റില്‍ പാലാ സെന്‍റ് ജോസഫ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിക്കു നേട്ടം
Tuesday, April 16, 2024 2:08 AM IST
ചൂ​ണ്ട​ച്ചേ​രി: പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ൻ​ജി​നി​യ​റിം​ഗ് അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി തോം​സ​ണ്‍ സ്റ്റെ​യ്ന്‍​സി​ന് കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റി​ല്‍ റിക്കാർഡ് നേ​ട്ടം. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ വി​ര്‍​ച്യു​സാ​യി​ല്‍ 40 - 60 ല​ക്ഷം വാ​ര്‍​ഷി​ക പാ​ക്കേ​ജോ​ടെ​യാ​ണ് കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റ്.

2023-24 കാ​ല​യ​ള​വി​ല്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ഴു​നൂ​റി​ല്‍​പ​രം ഓ​ഫ​റു​ക​ള്‍ കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റി​ലൂ​ടെ വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ കി​ട്ടി​യ​താ​യി കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.


തോം​സ​ണ്‍ സ്റ്റെ​യ്ൻസി​നെ​യും ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി ഡോ. ​ജോ​ബി, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെയും ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി. പി ​ദേ​വ​സ്യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. മ​ധു​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.