പെരിന്തൽമണ്ണ: സങ്കരവൈദ്യം നടപ്പാക്കുന്നതിന് അനുമതി നൽകരുതെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെട്ടു. സങ്കരവൈദ്യം ശാസ്ത്രീയമല്ലെന്നും രോഗികളുടെ ആരോഗ്യത്തിന് അതു ഗുണം ചെയ്യില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസൻ പറഞ്ഞു. ഡോക്ടർമാർക്കായുള്ള തുടർവിദ്യാഭ്യാസപരിപാടി പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതും കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ ചികിത്സാരീതീകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മിക്സോപതി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഡോ. ശ്രീവിലാസൻ പറഞ്ഞു.
യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ഡോ. ശശിധരൻ, സിജിപി ഡയറക്ടർ ഡോ. മുരുകേശൻ, സെക്രട്ടറി ഡോ. ദീപിക, നോർത്ത് സോൺ വൈസ്പ്രസിഡന്റ് ഡോ.പി. എൻ.അജിത, ഡോ. നിഷ, ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്തോഷ്കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. നിളാർ മുഹമ്മദ്, കൺവീനർ ഡോ. ഷംജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. ആർ. രമേഷ് സുവനീർ പ്രകാശനം ചെയ്തു.
ഡോക്ടർമാരായ അനീഷ് അഹ്മദ്, കെ. ദിപു, രമ കൃഷ്ണകുമാർ, പ്രദോഷ് ഗംഗാധർ, അസിം ആദിർ, അഹമ്മദ് കബീർ, അനീഷ അശോക് കുമാർ, കെ.യു. കുഞ്ഞുമോയ്തീൻ, ടി. മുജീബ് റഹ്മാൻ, വിഷ്ണു വാസുദേവൻ, ജിതിൻ ബെനോയ് ജോർജ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.