പെരിന്തൽമണ്ണ: മർച്ചന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മറ്റു മേഖലകളിലും ഉയർന്ന റാങ്കോടുകൂടി വിജയിച്ച വ്യാപാരികളുടെ മക്കളെ അവാർഡുകൾ നൽകി അനുമോദിച്ചു.
വ്യാപാര ഭവനിൽവച്ച് നടന്ന അനുമോദന സദസ് പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലന്റ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, ലിയാകത്തലിഖാൻ, വാരിയർ ദാസ്, പി.പി. സൈതലവി, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഒമർശരീഫ്, ഖാജാ മുഹിയുദ്ദീൻ, ഇബ്രാഹിം കാരയിൽ, ജമീല ഇസുദ്ദീൻ, റഷീദ ഡാലിയ തുടങ്ങിയവർ സംസാരിച്ചു.