മാ​മ്പ​ഴ​ക്കാ​ലം : അ​വ​ധി​ക്കാ​ല സ​ർ​ഗാത്മ​ക ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Sunday, April 28, 2024 6:32 AM IST
കൊ​ല്ലം : കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​മ്പ​ഴ​ക്കാ​ലംഅ​വ​ധി​ക്കാ​ല സ​ർ​ഗാത്മ​ക ക്യാ​മ്പി​ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റു​വ​ശ​മു​ള്ള സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യി​ൽ​തു​ട​ക്ക​മാ​യി .വ്യ​ക്തി​ത്വ വി​ക​സ​നം,നേ​തൃ​പ​ഠ​നം,ജീ​വി​ത നൈ​പ​ണി പ​രി​ശീ​ല​നം,പ്ര​സം​ഗ പ​രി​ശീ​ല​നം,കൗ​മാ​രാ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം,പ​ഠ​ന യാ​ത്ര,പ്ര​മു​ഖ​രു​മാ​യു​ള്ള മു​ഖാ​മു​ഖം,ഒ​റി​ഗാ​മി, നാ​ട്ടു​കൂ​ട്ടം,ജൈ​വ​സം​ഗീ​തം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ ​ബി. മു​ര​ളീ​കൃ​ഷ്ണ​ൻ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ, കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ​ജി, സാ​ദി​ഖ്‌,അ​നി​ൽ കി​ഴ​ക്ക​ട​ത്ത്, ബി . ​ഉ​ണ്ണി,സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി വി. ​ആ​ർ.​ഹ​രി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ സ​ലിം​ഖാ​ൻ,ലൈ​ബ്രേ​റി​യ​ൻ സു​മി സു​ൽ​ത്താ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​ജു മാ​വേ​ലി​ക്ക​ര, ബി​ജു തു​റ​യി​ൽ​കു​ന്ന് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ക്യാ​മ്പ് 29 ന് ​സ​മാ​പി​ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.