കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ അ​ടൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Monday, July 7, 2025 3:41 AM IST
അ​ടൂ​ർ: ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ അ​ടൂ​ർ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.​

ചൂ​ര​ക്കോ​ട്ട് ക​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ നോ​ഹ ച​രു​വി​ള​യു​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കി​ണ​റ്റി​ലാ​ണ് പ​ശു വീ​ണു​ത്. സേ​നാം​ഗ​ങ്ങ​ൾ റോ​പ്പ് നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത് ഉ​ട​മ​യാ​യ റെ​ജീ​ന​യെ ഏ​ല്പി​ച്ചു.

അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ്സ​ൺ പി. ​ജോ​ൺ, സേ​നാം​ഗ​ങ്ങ​ളാ​യ അ​ജീ​ഷ് കു​മാ​ർ , അ​രു​ൺ ജി​ത്ത്, സാ​നി​ഷ്, അ​നീ​ഷ് , ജി.​എ​സ്. ദി​പി​ൻ , ആ​ർ. രാ​ഹു​ൽ , എ​ച്ച്.​ജി. വേ​ണു​ഗോ​പാ​ൽ, രാ​ജീ​വ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.