മ​​​ണ്ണെ​​​ടു​​​പ്പി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മപോ​​​രാ​​​ട്ട​​​ത്തി​​​നു തു​​​ക ക​​​ണ്ടെ​​​ത്താ​​​ന്‍ ബി​​​രി​​​യാ​​​ണി ച​​​ല​​​ഞ്ച്
Monday, July 7, 2025 7:04 AM IST
നെ​​​ടും​​​കു​​​ന്നം: മ​​​ണ്ണും പ്ര​​​കൃ​​​തി​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ പോരാ​​​ട്ട​​​ത്തി​​​നാ​​​യി പ​​​ഞ്ചാ​​​യ​​​ത്തും ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ മെ​​​ഗാ ബി​​​രി​​​യാ​​​ണി ച​​​ല​​​ഞ്ച് നെ​​​ഞ്ചി​​​ലേ​​​റ്റി നെ​​​ടും​​​കു​​​ന്നം.
നെ​​​ടും​​​കു​​​ന്നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വീ​​​ര​​​ൻ മ​​​ല ച​​​മ്പ​​​ന്നൂ​​​ർ​​​പ്പ​​​ടി​​​യി​​​ലെ മ​​​ണ്ണെ​​​ടു​​​പ്പി​​​നെ​​​തി​​​രേ നി​​​യ​​​മ പോ​​​രാ​​​ട്ടം ന​​​ട​​​ത്താ​​​ൻ ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യും പ​​​ഞ്ചാ​​​യ​​​ത്തും ചേ​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ബി​​​രി​​​യാ​​​ണി ച​​​ല​​​ഞ്ചി​​​ൽ 2500 ഓ​​​ളം ബോ​​​ക്സു​​​ക​​​ളാ​​​ണ് ത​​​യ​​​റാ​​​ക്കി​​​യ​​​ത്. ഇവ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളും സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് 15 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തു.

ബി​​​രി​​​യാ​​​ണി വി​​​ൽപ്പ​​​ന​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന തു​​​ക മ​​​ണ്ണെ​​​ടു​​​പ്പി​​​നെ​​​തി​​​രേ പ​​​ഞ്ചാ​​​യ​​​ത്ത് കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കും. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജ​​​മ്മ ര​​​വീ​​​ന്ദ്ര​​​ൻ ജ​​​ന​​​കീ​​​യ സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ തോ​​​മ​​​സ് പീ​​​ലി​​​യാ​​​നി​​​ക്ക​​​ലി​​​ന് ബി​​​രി​​​യാ​​​ണി കൈ​​​മാ​​​റി വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. ഗോ​​​പ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ത്യു വ​​​ർ​​​ഗീ​​​സ്, ബീ​​​നാ വ​​​ർ​​​ഗീ​​​സ്, ഷി​​​നു​​​മോ​​​ൾ ജോ​​​സ​​​ഫ്, സി.​​​ജെ. ബീ​​​നാ, റോ​​​യി നെ​​​ച്ചു​​​കാ​​​ട്ട്, വീ​​​ണാ ബി. ​​​നാ​​​യ​​​ർ, പ്രി​​​യാ ശ്രീ​​​രാ​​​ജ്, ശ്രീ​​​ജാ മ​​​നു, മേ​​​ഴ്‌​​​സി റെ​​​ൻ, ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.