നാ​ട​കര​ച​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, July 5, 2025 7:21 AM IST
ക​ടു​ത്തു​രു​ത്തി: നാ​ട​ക് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട​ക ര​ച​ന, സം​വി​ധാ​നം എ​ന്നി​വ ഉ​ള്‍​കൊ​ള്ളി​ച്ച് ക​ളി​ത്ത​ട്ട് എ​ന്ന നാ​ട​ക ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ഗൗ​രീശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ശി​ല്‍​പ്പ​ശാ​ല നാ​ട​ക് കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. സോ​മ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​ര​മേ​ശ​ന്‍ വൈ​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക്യാ​മ്പ് ഡ​യ​റ​ക്ട​ര്‍ ജോ​സ് ക​ല്ല​റ​ക്ക​ല്‍ നാ​ട​കര​ച​നാ സ​ങ്കേ​ത​ങ്ങ​ളെ​യും എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ളെ​യും നാ​ട​ക സം​വി​ധാ​ന നി​ര്‍​വ​ഹ​ണ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെടുത്തു.

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. അ​ജ​യ​ന്‍, കോ​ട്ട​യം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​സാ​ദ്, ത​ല​യോ​ല​പ്പ​റ​മ്പ് മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​ജി. ച​ന്ദ്ര​ന്‍, ക​ടു​ത്തു​രു​ത്തി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ബാ​ബു​രാ​ജ് വ​ട്ട​ക്കാ​ട്ടി​ല്‍, ജോ​ഷി ചാ​ക്കോ എ​ന്നി​വ​ര്‍ ക്യാ​മ്പ് ഡി​സൈ​നിം​ഗ് ന​ട​ത്തി.