കെപിസിസി പ്രസിഡന്‍റ് ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍
Saturday, July 5, 2025 7:10 AM IST
കോ​ട്ട​യം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ​യെ സ​ന്ദ​ര്‍​ശി​ച്ചു.

കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ, എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, എം​എ​ല്‍​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ചാ​ണ്ടി ഉ​മ്മ​ന്‍ എ​ന്നി​വ​രും കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ടോം ​കോ​ര, സി​ബി ജോ​ണ്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദേ​വ​ലോ​കം അ​ര​മ​ന​യി​ല്‍ മാ​നേ​ജ​ര്‍ യാ​ക്കോ​ബ് റ​മ്പാ​ന്‍, സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ബാ​വയു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ണ്‍​സ് ഏ​ബ്ര​ഹാം കോ​നാ​ട്ട് റീ​ശ് കോ​ര്‍​ എ​പ്പി​സ്‌​കോ​പ്പാ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ സ്വീ​ക​രി​ച്ചു.