ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സരം​ഗം മു​ൻ​ഗ​ണ​നാ മേ​ഖ​ല: മ​ന്ത്രി ഡോ.​ ആ​ർ. ബി​ന്ദു
Friday, July 4, 2025 4:30 AM IST
വാ​ഴൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്ന് ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു. വാ​ഴൂ​ർ എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ റൂ​സാ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​റാ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. കേ​ര​ളം 60 ശ​ത​മാ​ന​വും കേ​ന്ദ്രം 40 ശ​ത​മാ​ന​വും എ​ന്ന നി​ല​യി​ലാ​ണ് റൂ​സാ പ​ദ്ധ​തി​യു​ടെ ചെ​ല​വ് വി​ഹി​തം വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ ഓരോ കു​ട്ടി​ക്കും തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ജ്യ​ത്ത് മു​ൻ നി​ര​യി​ൽ നി​ൽക്കുു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 21 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു കൂ​ട്ടി​ച്ചേ​ർ​ത്തു. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വേ​ലി, പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി. ഗോ​പ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ സൗ​ദ ഇ​സ്മ​യി​ൽ, വി. ​സി​ന്ധു, എ​സ്. ശ്രീ​ക​ല, വി. ​ബ​ബി​ൻ, ഡോ.​കെ.​എ​ൻ. പ്രീ​തി, ടി.​പി. ശ്രീ​നി​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.