ഫിലാഡല്‍ഫിയയില്‍ മരിച്ച യുവാവിന്‍റെ സംസ്‌കാരം ഇന്ന്
Friday, July 4, 2025 7:14 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫി​​​​ലാ​​​​ഡ​​​​ല്‍ഫി​​​​യ​​​​യി​​​​ല്‍ കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച പ​​​​റാ​​​​ല്‍ ചി​​​​ക്കു മ​​​​ന്ദി​​​​റി​​​​ല്‍ ചി​​​​ക്കു എം. ​​​​ര​​​​ഞ്ജി​​​​ത്തി​​​​ന്‍റെ (39) സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് ന​​​​ട​​​​ക്കും. ഇ​​​​ന്നു രാ​​​​വി​​​​ലെ 10ന് ​​​​വീ​​​​ട്ടി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പ​​​​റാ​​​​ല്‍ എ​​​​സ്എ​​​​ന്‍ഡി​​​​പി ശ്മാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ക്കും.

ജൂ​​​​ണ്‍ ഒ​​​​ന്നി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ഭാ​​​​ര്യ ര​​​​മ്യ​​​​യ്ക്കും ര​​​​ണ്ടു മ​​​​ക്ക​​​​ള്‍ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ചി​​​​ക്കു​​​​വി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ര​​​​മ്യ അ​​​​പ​​​​ക​​​​ട​നി​​​​ല ​​​ത​​​​ര​​​​ണം ചെ​​​​യ്തു.

മ​​​​ക്ക​​​​ളു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല. കു​​​​ടും​​​​ബം സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​റി​​​​ൽ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റൊ​​​​രു കാ​​​​ര്‍ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​ഞ്ജി​​​​ത്- ധ​​​​നി​​​​ക​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. സ​​​​ഹോ​​​​ദ​​​​ര​​​​ന്‍: ചി​​​​ന്‍റു എം. ​​​​ര​​​​ഞ്ജി​​​​ത്. (തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍).