ജോ​സ്‌​കോ ആ​ശു​പ​ത്രി​യി​ല്‍ പാ​രാമെ​ഡി​ക്ക​ല്‍ കോ​ഴ്സ്: അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
Friday, July 4, 2025 4:30 AM IST
പ​ന്ത​ളം: ഇ​ട​പ്പോ​ണ്‍ ജോ​സ്‌​കോ മ​ള്‍​ട്ടി സ്​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പാ​രാമെ​ഡി​ക്ക​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വ​ള​രെ​യ​ധി​യ​കം തൊ​ഴി​ല​വ​സ​ര​മു​ള്ള കോ​ഴ്സി​ലേ​ക്ക് പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ര്‍​ക്കും പ​ഠി​ക്കാം.

ലി​ങ്ക​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര ഡി​പ്ലോ​മ​യ്ക്കും ത്രി​വ​ത്സ​ര ഡി​ഗ്രി​ക്കും പ​ഠി​ക്കാ​ന്‍ പ്ല​സ്ടു പാ​സാ​ക​ണം. പ്ല​സ്ടു ഏ​ത് ഗ്രൂ​പ്പി​ല്‍ ഉ​ള്ള​വ​ര്‍​ക്കും പ​ഠി​ക്കാം. എ​ന്‍സിവിആ​ര്‍​ടി ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ, റേ​ഡി​യോ​ള​ജി, ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി, എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഡി​പ്ലോ​മ​യും ന​ട​ത്തും.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​യും പാ​രാ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും അം​ഗീ​കാ​ര​മു​ള്ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി​പ്ലോ​മ കോ​ഴ്സു​മു​ണ്ട്. സ​യ​ന്‍​സ് ഗ്രൂ​പ്പി​ല്‍ പ്ല​സ്ടു പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​സ്‌​കോ​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്‍​കും. ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, ഹോം ​ന​ഴ്‌​സിം​ഗ് എ​ന്നീ ഒ​രു വ​ര്‍​ഷ കോ​ഴ്സു​ക​ളു​മു​ണ്ട്. പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ര്‍​ക്ക് അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കും. 0479 -237 4982 / 95444 60920