"ഫാ. ​​ഗ്രി​​ഗ​​റി പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍ സഭയ്ക്കും സമൂഹത്തിനും വെ​​ളി​​ച്ചം ​​പ​​ക​​ര്‍ന്ന ക​​ര്‍മ​​യോ​​ഗി'
Friday, July 4, 2025 7:13 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ഭ​​യ്ക്കും സ​​മൂ​​ഹ​​ത്തി​​നും വെ​​ളി​​ച്ചം പ​​ക​​ര്‍ന്നു ക​​ട​​ന്നു​​പോ​​യ ക​​ര്‍മ​​യോ​​ഗി​​യാ​​യി​​രു​​ന്നു ഫാ. ​​ഗ്രി​​ഗ​​റി പ​​രു​​വ​​പ്പ​​റ​​മ്പി​​ലെ​​ന്ന് അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്കേ​​രി. ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​റും അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​റു​​മാ​​യി​​രു​​ന്ന ഫാ. ​​പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും സം​​സ്ഥാ​​ന​​ത​​ല ക്വി​​സ് മ​​ത്സ​​ര​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു വി​​കാ​​രി ജ​​ന​​റാ​​ള്‍. കേ​​ര​​ള​​ത്തി​​ലെ ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ഭ്യാ​​സരം​​ഗ​​ത്തും അ​​തി​​രൂ​​പ​​ത​​യ്ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സേ​​വ​​ന​​ങ്ങ​​ള്‍ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

കോ​​ള​​ജ് എ​​ക്‌​​സി​​ക്യു​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, പ്രി​​ന്‍സി​​പ്പ​​ല്‍ പ്ര​​ഫ.​​ഡോ. ഷൈ​​ല ഐ​​പ്പ് വ​​ര്‍ഗീ​​സ്, ഫൗ​​ണ്ടേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ന്‍ ബ്രൂ​​സ്, ഫി​​ലി​​പ്പ് പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍, ജ​​റി​​ല്‍ ചെ​​റി​​യാ​​ന്‍, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ ഷേ​​ര്‍ളി സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​മോ​​ള്‍ സ്‌​​ക്ക​​റി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു

ഫാ. ​​പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ക്വി​​സ് മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ ഗ​​വ​​ൺ​​മെ​​ന്‍റ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് തി​​രു​​വ​​ന​​ന്ത​​പു​​രം, ഹോ​​ളി​​ഫാ​​മി​​ലി കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് മു​​ത​​ല​​ക്കോ​​ടം, ലൂ​​ര്‍ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് എ​​റ​​ണാ​​കു​​ളം. എന്നിവരാണ് നേ​​ടി​​യത്.